മഹാമാരിയുടെ ആദ്യ നാളുകൾക്ക് ശേഷമുള്ള ഏറ്റവും മോശമായ കോവിഡ് സാഹചര്യമാണ് ഇപ്പോൾ ചൈന നേരിട്ടുകൊണ്ടിരിക്കുന്നത്.
കുറഞ്ഞ വേരിയന്റുകളുടെ മുമ്പത്തെ തരംഗങ്ങളേക്കാൾ വളരെ വേഗത്തിലാണ് ഇപ്പോൾ രോഗം പടർന്നു പിടിക്കുന്നത്, ഫെബ്രുവരിയിൽ ഏതാനും ഡസനിൽ നിന്ന് ഇന്നലെ ചൊവ്വാഴ്ച 5280 ആയി പ്രതിദിന കേസുകൾ കുതിച്ചുയർന്നു. ഇന്നലെ ചൊവ്വാഴ്ച 13 നഗരങ്ങളില്‍കൂടി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി.
രോഗവ്യാപനം രൂക്ഷമായ വടക്കുകിഴക്കന്‍ പ്രവിശ്യയായ ജിലിനില്‍ ചൊവ്വാഴ്ച 3000 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.ബെയ്ജിങ്ങില്‍ പൊതുപരിപാടികള്‍ക്ക് കര്‍ശന നിയന്ത്രണമുണ്ട്. രാജ്യവ്യാപകമായി കൂടുതല്‍ പേരെ പരിശോധനയ്ക്കു വിധേയമാക്കുന്നുണ്ട്.