യുഎ ഇ യിലെ റോസ്റ്ററി രംഗത്ത് പ്രശസ്ത സ്ഥാപനമായ അൽ റാഹി റോസ്റ്ററി തങ്ങളുടെ ഇരുപത്തിയേഴാമത് ബ്രാഞ്ചിന്റെ പ്രവർത്തനം ആരംഭിച്ചു . ദുബായ് ദെയ്ര നൈഫിൽ ആണ് അൽ റാഹി റോസ്റ്ററിയുടെ പുതിയ ബ്രാഞ്ച് മാർച്ച് 14 മുതൽ പ്രവർത്തനം ആരംഭിച്ചത് .
പതിനാല് വർഷമായി UAE യിൽ പ്രവർത്തിക്കുന്ന അൽ റാഹി റോസ്റ്ററി ഏറ്റവും നല്ല റോസ്റ്ററി സാധനങ്ങളും പ്രീമിയം ക്വാളിറ്റിയിലുള്ള ഈത്തപ്പഴങ്ങളും മുന്തിയ ഇനം ചോക്ലേറ്റ്സും ഒക്കെ വിപണനം ചെയ്യുന്ന അതിപ്രശസ്തമായ സ്ഥാപനമാണ് . തൻവീർ പനോളി ആണ് അൽ റാഹി റോസ്റ്ററിയുടെ മാനേജിങ് ഡയറക്ടർ അജ്മൽ അസീസ് , നൗഷാദ് എന്നിവരാണ് മറ്റു ഡയറക്ടേർസ്.
ഇരുപത്തിയേഴാമത് ബ്രാഞ്ചിന്റെ ഉൽഘാടന ചടങ്ങിൽ എബിസി ഗ്രൂപ്പിന്റെ മുഹമ്മദ് മദനി ആയിരുന്നു ചീഫ് ഗസ്റ്റ് . എബിസി ഗ്രൂപ്പിന്റെ ഡയറക്ടർമാരായ ജുനൈദ് കെ എൻ , ജാബിർ , റാഫി , ഹാരിസ് മൂപ്പൻ എന്നിവരും നസീം അഹമ്മദ് ജനറൽ ട്രേഡിങ്ങിന്റെ മാനേജിങ് ഡയറക്ടർ ആയൂബ് മുച്ചിലകത്ത് കല്ലടയും വിശിഷ്ട അതിഥികൾ ആയിരുന്നു . അൽ റാഹി റോസ്റ്ററിയുടെ ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു .