യുഎഇയിലെ എല്ലാ യാത്രക്കാർക്കും മാർച്ച് 1 മുതൽ ഇസ്രായേൽ സന്ദർശിക്കാൻ കഴിയുമെന്ന് മന്ത്രാലയം അറിയിച്ചു
മാർച്ച് 1, 2022 മുതൽ, എല്ലാ പ്രായത്തിലുമുള്ള വാക്സിനേഷൻ എടുത്തവരും അല്ലാത്തവരുമായ വിനോദസഞ്ചാരികൾക്ക് പുറപ്പെടുന്നതിന് മുമ്പും ഇസ്രായേലിൽ എത്തിയതിന് ശേഷവും ഒരു നെഗറ്റീവ് PCR ടെസ്റ്റ് ഹാജരാക്കിയാൽ ഇസ്രായേലിലേക്ക് പ്രവേശിക്കാൻ അനുവാദമുണ്ടാകും. ഇന്ന് മാർച്ച് 15 ന് എക്സ്പോയിലെ ഇസ്രായേലി പവലിയനിൽ ഇസ്രായേൽ ടൂറിസം മന്ത്രാലയമാണ് ഈ ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്.
ഇരു രാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തത്തിന്റെ ഭാഗമായി എല്ലാ യുഎഇ പൗരന്മാർക്കും വിസ രഹിത പ്രവേശനം നീട്ടുന്നതിനുള്ള യുഎഇയും ഇസ്രായേലും തമ്മിലുള്ള സമീപകാല കരാറിനെ തുടർന്നാണ് ഈ പ്രഖ്യാപനം.
അതെ സമയം ഇസ്രയേലിലെ ടെൽ അവീവിലേക്ക് എമിറേറ്റ്സ് എയർലൈൻ ജൂൺ 23ന് പ്രതിദിന സർവീസ് ആരംഭിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. വിമാനം ഉച്ചകഴിഞ്ഞ് 3.50ന് പുറപ്പെട്ട് ടെൽ അവീവിൽ പ്രാദേശിക സമയം വൈകിട്ട് 6ന് എത്തും. വൈകിട്ട് 7.55ന് ടെൽ അവീവിൽ നിന്നു പുറപ്പെട്ട് രാത്രി 11.59ന് ദുബായിലെത്തും.