ഷാർജ നഗരത്തിലെ പ്രധാന റോഡുകളിൽ ടോൾ ഗേറ്റുകൾ സ്ഥാപിക്കുന്നത് സംബന്ധിച്ച റിപ്പോർട്ടുകൾ എമിറേറ്റ്സ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി നിഷേധിച്ചു.
‘ദി ഡയറക്ട് ലൈൻ’ എന്ന ടിവി പ്രോഗ്രാമിലെ ഓൺ-എയർ ഇന്ററാക്ഷനിടെയാണ് ഷാർജ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റിയിലെ (SRTA) നിയമകാര്യ വകുപ്പ് ഡയറക്ടർ മുഹമ്മദ് അൽ സാബി ഇക്കാര്യത്തിൽ വിശദീകരണം നൽകിയത്.
എന്നാൽ ഷാർജയിൽ ചില റോഡുകളിൽ ട്രക്കുകളിൽ നിന്ന് ടോൾ ഈടാക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഷാർജ എക്സിക്യൂട്ടീവ് കൗൺസിലിന്റെ സമീപകാല തീരുമാനം ട്രക്കുകളുടെ താരിഫുമായി ബന്ധപ്പെട്ടതാണെന്ന് മുഹമ്മദ് അലി അൽ സാബി പറഞ്ഞു. ഇവയല്ലാതെ വാഹനങ്ങൾക്ക് ടോൾ ബാധകമല്ല.
 
								 
								 
															 
															





