നിലവിലെ ദുബായ് ഗ്ലോബൽ വില്ലേജ് 26-ാം സീസൺ മെയ് 7 വരെ നീട്ടിയതായി ദുബായ് ഗ്ലോബൽ വില്ലേജ് അറിയിച്ചു.
2022 ഏപ്രിൽ 10 ന് അവസാനിക്കേണ്ടിയിരുന്നതാണ് ഈ സീസൺ. ദുബായ് ഗ്ലോബൽ വില്ലേജ് അധികൃതർ ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. “Your wish is our command,” എന്നായിരുന്നു ട്വീറ്റ്
വിനോദങ്ങളുടെയും, ഷോപ്പിങ്ങിന്റെയും മായികലോകം തീർക്കുന്ന ഈ പ്രദർശനത്തിന്റെ 2021-2022 സീസൺ മെയ് 7 വരെ നീണ്ട് നിൽക്കും. ഈ സീസണിലെ എൻട്രി ടിക്കറ്റ് നിരക്കിലും നേരിയ മാറ്റങ്ങൾ അധികൃതർ പ്രഖ്യാപിച്ചിരുന്നു.
ഇതനുസരിച്ച് എൻട്രി ടിക്കറ്റ് ഗേറ്റിൽ വന്ന് എടുക്കുന്നവർക്ക് 20 ദിർഹവും ഓൺലൈനിൽ നിന്ന് എടുക്കുന്നവർക്ക് 15 ദിർഹവുമായിരിന്നു.
تمديد الموسم الـ26 ل #القرية_العالمية لغاية 7 مايو 2022 #رؤية_الامارات #عين_في_كل_مكان #عجمان #الامارات #موسم_القرية_العالمية pic.twitter.com/00ilms6GEG
— رؤية الإمارات (@EVISIONMN) March 16, 2022