കോവിഡിന്റെ പുതിയ വകഭേദം ഇസ്രായേലില്‍ കണ്ടെത്തി ; സ്ഥിരീകരിച്ചത് 2 യാത്രക്കാരില്‍

New variant of covid discovered in Israel; Confirmed in 2 passengers

ഇസ്രായേലില്‍ കോവിഡിന്റെ പുതിയ വകഭേദം കണ്ടെത്തി. ഒമൈക്രോണ്‍ വകഭേദത്തിന്റെ ബിഎ1, ബിഎ 2 എന്നീ രണ്ട് സബ് വേരിയന്റുകള്‍ അടങ്ങിയതാണ് പുതിയ വകഭേദം എന്നാണ് റിപ്പോര്‍ട്ട്.

ഇസ്രായേലിലെ ബെന്‍ ഗുറിയോണ്‍ വിമാനത്താവളത്തില്‍ എത്തിയ രണ്ട് യാത്രക്കാരിലാണ് പുതിയ വകഭേദത്തിന്റെ സാന്നിധ്യം കണ്ടെത്തിയത്. ആര്‍ടിപിസിആര്‍ ടെസ്റ്റിലൂടെയാണ് പുതിയ വകഭേദം തിരിച്ചറിഞ്ഞത് എന്നും ഇസ്രായേല്‍ ആരോഗ്യ മന്ത്രാലയത്തിന്റെ പ്രസ്താവനയില്‍ പറയുന്നു.

ചെറിയ പനി, തലവേദന, പേശികളുടെ തളര്‍ച്ച എന്നിവയാണ് പുതിയ വകഭേദത്തിലെ പ്രധാന രോഗ ലക്ഷണങ്ങള്‍. പുതിയ വകഭേദത്തിന്റെ സമൂഹ വ്യാപനം നിലവില്‍ നടന്നിട്ടില്ലെന്നാണ് ഇസ്രായേല്‍ ആരോഗ്യമന്ത്രാലയത്തെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതിന് പ്രത്യേക ചികിത്സയും ആവശ്യമില്ല. പുതിയ വകഭേദത്തില്‍ ആശങ്ക വേണ്ടെന്ന് ഇസ്രായേല്‍ പാന്‍ഡമിക് റെസ്‌പോണ്‍സ് ചീഫ് സല്‍മാന്‍ സാര്‍ക്കയും വ്യക്തമാക്കി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!