യുഎഇയിൽ ഇന്ന് താപനിലയിൽ ഗണ്യമായ കുറവുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (NCM) അറിയിച്ചു. എന്നാൽ ഇന്നലെ യുഎഇയിൽ താപനില 39 ഡിഗ്രി സെൽഷ്യസിലാണ് എത്തിയിരുന്നത്.
ഇന്നത്തെ നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജിയുടെ പ്രവചനമനുസരിച്ച് യുഎഇയിലുടനീളമുള്ള ആകാശം ഭാഗികമായി മേഘാവൃതവും പൊടി നിറഞ്ഞതുമായി കാണപ്പെടും, താപനിലയിൽ ഗണ്യമായ കുറവുണ്ടാകാം. ഇന്ന് 12 അടി ഉയരത്തിൽ തിരമാലകൾ ഉയരുന്നതിനാൽ കടൽ പ്രക്ഷുബ്ധമാകുമെന്ന മുന്നറിയിപ്പും നൽകിയിട്ടുണ്ട്.
മണിക്കൂറിൽ 20 405 കിലോമീറ്റർ വേഗതയിൽ കാറ്റ് ആവർത്തിച്ച് വീശുമെന്ന് പ്രതീക്ഷിക്കുന്നു, ചിലപ്പോൾ മണിക്കൂറിൽ 65 കിലോമീറ്റർ വരെ വേഗതയിൽ എത്താം. കൂടാതെ പൊടികാറ്റ് വീശുമെന്ന് പ്രതീക്ഷിക്കുന്നതിനാൽ പ്രത്യേകിച്ച് പകൽ സമയത്ത്, മേഘങ്ങളുടെ പ്രവർത്തനത്തോടൊപ്പം കാറ്റ് ശക്തി പ്രാപിക്കുകയും തിരശ്ചീന ദൃശ്യപരത കുറയുകയും ചെയ്യും.
പൊടി കാഴ്‌ചക്ക് തടസ്സമാകുമെന്നതിനാൽ വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണം. അലർജിയുള്ളവർ പുറത്തിറങ്ങുമ്പോൾ മുൻകരുതൽ എടുക്കുകയും വേണം.