ദുബൈ: ദുബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഓറോ 24 ഡെവലപ്മെന്റ്സ് ദുബൈ അർജാനിൽ ആരംഭിക്കുന്ന അത്യാധുനിക സൗകര്യങ്ങളോടെയുള്ള ഗേറ്റഡ് കമ്മ്യൂണിറ്റിയെ കുറിച്ച് അറിയാനും മികച്ച ഓഫറുകളോടെ ബുക്ക് ചെയ്യാനും മലയാളികൾക്ക് മാത്രമായി പ്രൈവറ്റ് ലോഞ്ച് ഒരുക്കുന്നു. മാർച്ച് 19 ശനിയാഴ്ച രാവിലെ 11 മണി മുതൽ വൈകുന്നേരം 5 മണി വരെ ഷെയ്ഖ് സായിദ് റോഡിലുള്ള (ഉമ്മ്-അൽ ശൈഫ് മെട്രോക്ക് സമീപം) ഓറോ 24 അസ്ഥാനത്ത് കുടുംബ സമേതം ചെന്ന് പദ്ധതിയെക്കുറിച്ച് നേരിട്ട് മനസ്സിലാക്കാം. ആദ്യമായാണ് മലയാളികൾക്ക് മാത്രമായി ദുബായിൽ ഒരു കമ്മ്യൂണിറ്റി സ്ക്രീനിങ് നടക്കുന്നത്.
‘ടോറിനോ’ എന്ന പേരിൽ ആരംഭിക്കുന്ന പുതിയ ഗേറ്റഡ് കമ്മ്യൂണിറ്റി ലോകോത്തര നിലവാരത്തിലാണ് രൂപ കല്പന ചെയ്തിരിക്കുന്നത്. കിഡ്സ് പൂൾ, കിഡ്സ് പ്ലേ ഏരിയ, ജോഗിംഗ് ട്രാക്ക്, ഹെൽത്ത് ക്ലബ്, യോഗ ഡെക്ക്, പാർട്ടി ഹാൾ, ഔട്ട് ഡോർ സിനിമ, സ്വിമ്മിങ് പൂൾ, ലേസി റിവർ, പ്ലഞ്ച് സ്ലൈഡ്, ബാഡ്മിന്റൺ, പാഡിൽ ടെന്നീസ്, സ്ക്വാഷ് കോർട്ട്, ഗസീബോ, പെറ്റ്സ് സോൺ ഉൾപ്പെടെ നിരവധി പ്രത്യേകതകളും മികച്ച സുരക്ഷാ സൗകര്യങ്ങളും കമ്മ്യൂണിറ്റിയിൽ ഒരുക്കിയിട്ടുണ്ട്. കുറഞ്ഞ പ്രീമിയത്തിൽ ബുക്ക് ചെയ്യാനും ചെറിയ ഇൻസ്റ്റാൾമെന്റുകളായി ഫ്ലാറ്റുകൾ സ്വന്തമാക്കാനുമുള്ള അവസരമാണ് പ്രൈവറ്റ് ലോഞ്ച് വഴി ഒരുക്കുന്നതെന്ന് ഓറോ 24 ഡെവലപ്മെന്റ്സ് ഫൗണ്ടർ ആൻഡ് ചെയർമാൻ ആത്തിഫ് റഹ്മാൻ അറിയിച്ചു. കൂടുതൽ അറിയാൻ 050 676 5838, 800 676 24 നമ്പറുകളിൽ വിളിക്കാം.