കല്യാണ്‍ ജൂവലേഴ്സിന്‍റെ മാര്‍ച്ച് മെഗാ ബൊണാന്‍സ ഓഫര്‍ : മാര്‍ച്ച് 31 വരെ ആഭരണങ്ങളുടെപണിക്കൂലിയില്‍ 50 % ഇളവ്

Kalyan Jewelers' March Mega Bonus Offer: 50% discount on jewelery wages till March 31

ദുബായ്: പ്രമുഖ ആഭരണ ബ്രാന്‍ഡായ കല്യാണ്‍ ജൂവലേഴ്സ് പ്രത്യേക മാര്‍ച്ച്മെഗാ ബൊണാന്‍സ ഓഫര്‍ അവതരിപ്പിച്ചു. ഇതിന്‍റെ ഭാഗമായി കല്യാണ്‍ ജൂവലേഴ്സിന്‍റെ സവിശേഷമായ ആഭരണശേഖരത്തിലെ ആഭരണങ്ങള്‍ക്ക്പണിക്കൂലിയില്‍ ഫ്ളാറ്റ് 50 ശതമാനം ഇളവ് ലഭിക്കും.

മാര്‍ച്ച്മെഗാ ബൊണാന്‍സ ഓഫര്‍ അനുസരിച്ച് കല്യാണ്‍ ജൂവലേഴ്സില്‍നിന്നും ആഭരണംവാങ്ങുമ്പോള്‍ ഉടനടി ഇളവുകള്‍ സ്വന്തമാക്കാന്‍ സാധിക്കും. ഇതുവരെയും കേട്ടിട്ടില്ലാത്തതും ഇനിയും കേള്‍ക്കാനിടയില്ലാത്തതുമായ ഈ ഓഫര്‍ കല്യാണിന്‍റെഎല്ലാഷോറൂമുകളിലേയുംസ്വര്‍ണാഭരണങ്ങള്‍, അണ്‍കട്ട്ഡയമണ്ട്സ്, പ്രഷ്യസ്സ്റ്റോണ്‍ ആഭരണങ്ങള്‍ എന്നിങ്ങനെ മുഴുവന്‍ ആഭരണ നിരയ്ക്കും ബാധകമാണ്. മേഖലയിലെമ്പാടുമുള്ള കല്യാണ്‍ ജൂവലേഴ്സിന്‍റെഷോറൂമുകളില്‍മാര്‍ച്ച് 31 വരെ ഈ ഓഫര്‍ ലഭ്യമാണ്.

എല്ലാഷോറൂമുകളിലുംഎല്ലാ ആഭരണങ്ങള്‍ക്കും പണിക്കൂലിയില്‍ ഫ്ളാറ്റ് 50 ശതമാനം ഇളവ് ലഭ്യമാക്കുന്ന പ്രത്യേക മാര്‍ച്ച്മെഗാ ബൊണാന്‍സ ഓഫര്‍ അവതരിപ്പിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് കല്യാണ്‍ ജൂവലേഴ്സ്എക്സിക്യൂട്ടീവ്ഡയറക്ടര്‍രമേഷ്കല്യാണരാമന്‍ പറഞ്ഞു. വിവാഹസീസണ്‍ തൊട്ടടുത്തെത്തി നില്‍ക്കുമ്പോള്‍ ഈ ഓഫറിലൂടെ ഉപയോക്താക്കള്‍ക്ക് ഓരോ പര്‍ച്ചേയ്സിനുമൊപ്പം പരമാവധി മൂല്യം ലഭ്യമാക്കാന്‍ സാധിക്കുമെന്നകാര്യത്തില്‍ ആത്മവിശ്വാസമുണ്ടെന്ന് അദ്ദേഹംകൂട്ടിച്ചേര്‍ത്തു.

കല്യാണ്‍ ജൂവലേഴ്സില്‍വിറ്റഴിക്കുന്ന ആഭരണങ്ങള്‍ വിവിധതരം ശുദ്ധതാ പരിശോധനകള്‍ക്ക് വിധേയമാക്കുന്നവയാണ്. ആഭരണങ്ങള്‍ക്കൊപ്പംനാല് തലത്തിലുള്ള അഷ്വറന്‍സ് സാക്ഷ്യപത്രം ലഭിക്കുന്നതിനാല്‍ കൈമാറുമ്പോഴോ വിറ്റഴിക്കുമ്പോഴോ ഇന്‍വോയിസില്‍ പറഞ്ഞിരിക്കുന്ന ശുദ്ധിക്ക് അനുസരിച്ചുള്ള മൂല്യംസ്വന്തമാക്കാം. കൂടാതെ കല്യാണ്‍ ജൂവലേഴ്സിന്‍റെ രാജ്യത്തെ എല്ലാഷോറൂമുകളിലും ജീവിതകാലം മുഴുവന്‍ സൗജന്യമായി ആഭരണങ്ങള്‍ മെയിന്‍റനന്‍സ് നടത്തുന്നതിനും സാധിക്കും. ഉപയോക്താക്കള്‍ക്ക് ഏറ്റവും മികച്ചത് നല്കുവാനുള്ളബ്രാന്‍ഡിന്‍റെ പ്രതിബദ്ധതയുടെ ഭാഗമാണ് ഈ സാക്ഷ്യപത്രം.

ബ്രാന്‍ഡിന്‍റെ ജീവനക്കാര്‍ക്കും ഉപയോക്താക്കള്‍ക്കുംസുരക്ഷിതമായ റീട്ടെയ്ല്‍ അന്തരീക്ഷം ഉറപ്പാക്കുന്നതിനായി കല്യാണ്‍ ജൂവലേഴ്സ്വിപുലമായ നടപടികളാണ്സ്വീകരിച്ചിരിക്കുന്നത്. വികെയര്‍കോവിഡ്-19 മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് കമ്പനി ഏറ്റവും ഉയര്‍ന്ന സുരക്ഷയും മുന്‍കരുതല്‍ നടപടികളുമാണ്എല്ലാഷോറൂമുകളിലുംസ്വീകരിച്ചിരിക്കുന്നത്. സുരക്ഷാ പ്രോട്ടോക്കോള്‍മാര്‍ഗനിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കുന്നുവെന്ന് ഉറപ്പാക്കാന്‍ സേഫ്റ്റിമെഷര്‍ഓഫീസര്‍മാരെയും കമ്പനി നിയമിച്ചിട്ടുണ്ട്.

കല്യാണ്‍ ബ്രാന്‍ഡ്, ആഭരണശേഖരങ്ങള്‍, ഓഫറുകള്‍ എന്നിവയെകുറിച്ച് കൂടുതല്‍ അറിയുവാന്‍ www.kalyanjewellers.net സന്ദര്‍ശിക്കുക.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp

Kerala News

More Posts

error: Content is protected !!