മറ്റുള്ള എമിറേറ്റുകളിൽ നിന്നും വാക്സിനേഷൻ എടുക്കാത്ത സന്ദർശകർക്കായി അബുദാബി പ്രവേശന നിയമങ്ങൾ അപ്ഡേറ്റ് ചെയ്തതായി ഇന്ന് അബുദാബി എമർജൻസി, ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്സ് കമ്മിറ്റി അറിയിച്ചു.
ഇന്ന് 2022 മാർച്ച് 17 വ്യാഴാഴ്ച മുതൽ പ്രാബല്യത്തിൽ വരുന്ന അബുദാബി എമിറേറ്റിലെ ഇവന്റുകൾ, വിനോദസഞ്ചാര കേന്ദ്രങ്ങൾ, സാംസ്കാരിക കേന്ദ്രങ്ങൾ എന്നിവയിലേക്ക് വാക്സിനേഷൻ എടുക്കാത്ത സന്ദർശകർക്ക് പ്രവേശിക്കാനായി ഇനി 48 മണിക്കൂറിനുള്ളിൽ ലഭിക്കുന്ന നെഗറ്റീവ് പിസിആർ ഫലം നൽകണം.
Abu Dhabi Emergency, Crisis and Disasters Committee has updated the entry requirement for non-vaccinated visitors to events, tourist attractions and cultural sites in the emirate, effective Thursday, 17 March, 2022. pic.twitter.com/inBauKlfm1
— مكتب أبوظبي الإعلامي (@admediaoffice) March 17, 2022
കോവിഡ് മഹാമാരിയുടെ വീണ്ടെടുക്കൽ ഘട്ടത്തിന് അനുസൃതമായി, മുൻകരുതൽ നടപടികളുടെ ഭാഗമാണ് പുതുക്കിയ മാർഗ്ഗനിർദ്ദേശങ്ങൾ.