അജ്മാനിൽ ഇന്ന് വ്യാഴാഴ്ച പുലർച്ചെയുണ്ടായ വൻ തീപിടിത്തത്തിൽ പത്ത് ഡീസൽ ടാങ്കുകൾ കത്തിനശിച്ചു. സംഭവത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
അൽ ജുർഫ് ഇൻഡസ്ട്രിയൽ ഏരിയയിലാണ് തീപിടിത്തമുണ്ടായതെന്ന് അജ്മാൻ പോലീസ് അറിയിച്ചു. രണ്ട് കമ്പനികളുടേതാണ് ട്രക്കുകളെന്നും പോലീസ് കൂട്ടിച്ചേർത്തു. രണ്ട് സിവിൽ ഡിഫൻസ് സ്റ്റേഷനുകളിൽ നിന്നുള്ള സംഘങ്ങൾ ഒരു മണിക്കൂറിനുള്ളിൽ തീ നിയന്ത്രണ വിധേയമാക്കുകയും സമീപ പ്രദേശങ്ങളിലേക്ക് പടരുന്നത് തടയുകയും ചെയ്തു.