50 ദിർഹത്തിന് 6 മണിക്കൂറിനുള്ളിൽ റിസൾട്ട് നൽകുന്ന ഷാർജ എമിറേറ്റിലെ ഏറ്റവും വലിയ ഡ്രൈവ്-ത്രൂ കോവിഡ്-19 ടെസ്റ്റിംഗ് സെന്റർ തുറക്കുന്നതായി ഷാർജ സിറ്റി മുനിസിപ്പാലിറ്റി (SCM) പ്രഖ്യാപിച്ചു.
ഷാർജയിൽ അഞ്ചാമത്തെ ഇൻഡസ്ട്രിയൽ ഏരിയയിലാണ് ഈ കേന്ദ്രം സ്ഥിതി ചെയ്യുന്നത്. ഈ പുതിയ ഡ്രൈവ്-ത്രൂ കോവിഡ് പരിശോധനാ കേന്ദ്രം പൊതുജനങ്ങൾക്ക് എളുപ്പത്തിലും വേഗത്തിലും ടെസ്റ്റിംഗ് സേവനം ഉറപ്പാക്കും. ഉപഭോക്താക്കൾക്ക് 50 ദിർഹം നൽകിയാൽ ആറ് മണിക്കൂറിനുള്ളിൽ ഫലം ലഭിക്കും,” മുനിസിപ്പാലിറ്റി ഒരു ഇൻസ്റ്റാഗ്രാം പോസ്റ്റിൽ പറഞ്ഞു.
ഒരേസമയം 16 വാഹനങ്ങൾ ഉൾക്കൊള്ളാൻ കേന്ദ്രത്തിൽ കഴിയും. ആഴ്ചയിലെ എല്ലാ ദിവസവും രാവിലെ 7.30 മുതൽ രാത്രി 11 വരെ തുറന്നിരിക്കും.