ഷാർജയിൽ നിന്നു കാണാതായ ഇന്ത്യൻ സ്കൂൾ വിദ്യാർഥിയെ കണ്ടെത്തിയതായി പിതാവ് അറിയിച്ചു. ബുധനാഴ്ച ഉച്ച മുതല്‍ ഷാർജ ഡൽഹി പ്രൈവറ്റ് സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥി അനവ് സേത്തി(15)നെ കാണാതായെന്നു പിതാവ് മോഹിത് സേത്ത് ബുഹൈറ പൊലീസിൽ പരാതി നൽകിയിരുന്നു.
കുട്ടി സ്വയം ഷാർജ അൽ താവൂൻ ഏരിയയിലെ ഫ്ലാറ്റിലേയ്ക്ക് തിരിച്ചെത്തുകയായിരുന്നുവെന്നാണ് പിതാവ് അറിയിച്ചത്.