തൊടുപുഴയില്‍ മകനും കുടുംബവുമടങ്ങുന്ന 4 പേരെ പിതാവ് തീകൊളുത്തിക്കൊന്നു.

In Thodupuzha, 4 members of a family were set on fire by their father.

തൊടുപുഴയിൽ ഒരു കുടുംബത്തിലെ നാല് പേരെ പിതാവ് തീകൊളുത്തിക്കൊന്നു. തൊടുപുഴ ചീനിക്കുഴിയിലാണ് സംഭവം.ചീനിക്കുഴി ആലിയേക്കുന്നേൽ മുഹമ്മദ് ഫൈസൽ (49), ഭാര്യ ഷീബ (39), മക്കളായ മെഹ്റു (16), അസ്ന (13) എന്നിവരാണ് മരിച്ചത്.

പിതാവ് ഹമീദിനെ (79) പൊലീസ് കസ്റ്റഡിയിലെടുത്തു. കുടുംബ പ്രശ്നങ്ങളാണ് കൊലയിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക വിവരം.

വീടിന്‍റെ ജനലുകള്‍ എല്ലാം അടച്ച്, വൈദ്യുതി, വെള്ളം എന്നിവ വിച്ഛേദിച്ച് വളരെ ആസൂത്രിതമായാണ് പ്രതി കുറ്റം നടത്തിയത്. അര്‍ധരാത്രി വീടിന് പുറത്തിറങ്ങിയ ഹമീദ് കയ്യില്‍ കരുതിയിരുന്ന രണ്ട് ലിറ്റര്‍ പ്രെടോള്‍ ജനലിലൂടെ ഒഴിച്ച് തീകൊളുത്തുകയായിരുന്നു.

തീപടര്‍ന്ന് ചൂട് അനുഭവപ്പെട്ടതിന് പിന്നാലെ ഫൈസലും കുടുംബവും ശുചിമുറിയിലേക്ക് ഓടി. വെള്ളം ഒഴിച്ച് തീയണക്കാനുള്ള ശ്രമം നടത്തി. എന്നാല്‍, വാട്ടര്‍ കണക്ഷന്‍ ഓഫ് ചെയ്തതിനാല്‍ വെള്ളമുണ്ടായിരുന്നില്ല.നിലവിളി കേട്ടെത്തിയ നാട്ടുകാര്‍ തീ അണയ്ക്കാന്‍ ശ്രമം നടത്തിയെങ്കിലും നാല് പേരും മരിച്ചു. ഹമീദും മകന്‍ ഫൈസലും തമ്മില്‍ നേരത്തെ വഴക്കുകളുണ്ടായിരുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp

Kerala News

More Posts

error: Content is protected !!