എയർ ഇന്ത്യയുടെ ഷാർജ – കോഴിക്കോട് വിമാന സർവീസ് വീണ്ടും പുനരാരംഭിക്കുന്നു. മാർച്ച് 28 മുതലാണ് വിമാന സർവീസ് ആരംഭിക്കുന്നത്. കൊവിഡ് വ്യാപന സാഹചര്യത്തിൽ സർവീസുകൾ നിർത്തിവച്ചിരുന്നു.
എന്നാൽ, അന്താരാഷ്ട്ര വിമാന വിലക്ക് നീക്കിയതോടെ ആണ് വിമാന സർവീസ് വീണ്ടും പുനരാരംഭിക്കുന്നത്. പ്രവാസികൾക്ക് ഏറെ സഹായകരവും ആകർഷിക്കുന്നതുമായ വിമാന സർവീസുകളിൽ ഒന്നാണ് ഷാർജ – കോഴിക്കോട് വിമാന സർവീസ്. ഷാർജയിൽ നിന്നും രാത്രി ഒരു മണിക്കാണ് വിമാനം കോഴിക്കോട്ടേക്ക് പുറപ്പെടുന്നത്.
ഇന്ത്യൻ സമയം രാവിലെ 6 . 35 കൂടി വിമാനം കോഴിക്കോട് എത്തും. കൂടാതെ കോഴിക്കോട് നിന്ന് രാത്രി പത്തിനാണ് ഷാർജ – കോഴിക്കോട് എയർ ഇന്ത്യ സർവീസ് പ്രവർത്തനമാരംഭിക്കുന്നത്. ഷാർജയിൽ ഇത് രാത്രി 12.05 – ന് എത്തും. ഈ വിമാന സർവീസുകളുടെ സമയം രാത്രി കാലങ്ങളിൽ ആണെന്നതും മറ്റൊരു പ്രത്യേകതയാണ്