എക്‌സ്‌പോ 2020 ദുബായ് എന്ന മെഗാ മേളയുടെ വാതിലുകൾ അടയ്ക്കാൻ 12 ദിനങ്ങൾ മാത്രം ബാക്കി നിൽക്കെ എക്‌സ്‌പോയിൽ എത്തുന്ന സന്ദർശകരുടെ എണ്ണം 2 കോടി കടന്നതായി സംഘാടകർ അറിയിച്ചു.
ഇതിന്റെ ഭാഗമായി ഇന്ന് ശനിയാഴ്ച രാത്രി 8.30 ന് അൽ വാസൽ ഡോമിൽ പ്രത്യേക പ്രൊജക്ഷനും കരിമരുന്ന് പ്രയോഗവും ഉണ്ടാകും. ഏകദേശം 70 ശതമാനം സന്ദർശനങ്ങളും യുഎഇയിൽ നിന്നാണ്. 18 വയസ്സിന് താഴെയുള്ള കുട്ടികൾ 2.8 ദശലക്ഷത്തിലധികം തവണ സന്ദർശിച്ചിട്ടുണ്ടെന്ന് ഏറ്റവും പുതിയ കണക്കുകൾ വ്യക്‌തമാക്കുന്നു.