ലോകത്തെ ഏറ്റവും സന്തോഷമുള്ള രാജ്യങ്ങളുടെ പട്ടിക പുറത്തുവിട്ടു. തുടര്‍ച്ചയായി അഞ്ചാം വട്ടവും ഫിന്‍ലന്‍ഡാണ് ഒന്നാമത്. അഫ്ഗാനിസ്ഥാനാണ് ഏറ്റവും പിന്നില്‍. ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസന നെറ്റ്വര്‍ക്കാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. 2012ലാണ് ലോകത്തെ ഏറ്റവും സന്തോഷമുള്ള രാജ്യത്തെ
കണ്ടെത്തുന്ന സര്‍വേ തുടങ്ങിയത്. 150 രാജ്യങ്ങളില്‍ സര്‍വേ നടത്തി ജിഡിപി, ആളോഹരി വരുമാനം, ആരോഗ്യത്തോടെയുള്ള ആയുര്‍ദൈര്‍ഘ്യം, സാമൂഹ്യ പിന്തുണ, ജീവിതം തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം, അഴിമതി വിരുദ്ധത തുടങ്ങിയ മനിരവധി ഘടകങ്ങള്‍ പരിഗണിച്ചാണ് രാജ്യങ്ങളെ തെരഞ്ഞെടുക്കുന്നത്. ഇന്ത്യയുള്‍പ്പെടെ 146 രാജ്യങ്ങളുടെ പട്ടിക പുറത്തുവിട്ടു.
ഇത്തവണയും സ്‌കാന്‍ഡനേവിയന്‍ രാജ്യങ്ങളാണ് പട്ടികയില്‍ മുന്നില്‍. ഫിന്‍ലന്‍ഡിന് പിന്നില്‍ ഡെന്മാര്‍ക്ക്, ഐസ് ലന്‍ഡ്, സ്വിറ്റ്സര്‍ലന്‍ഡ്, നെതര്‍ലന്‍ഡ്, ലക്സംബര്‍ഗ്, സ്വീഡന്‍, നോര്‍വേ, ഇസ്രായേല്‍, ന്യൂസിലാന്‍ഡ് എന്നീ രാജ്യങ്ങളാണ് ആദ്യ പത്ത് സ്ഥാനത്ത്. പട്ടികയില്‍ 136ാം സ്ഥാനത്താണ് ഇന്ത്യ. അയല്‍ രാജ്യങ്ങളായ ചൈന (72), ബംഗ്ലാദേശ് (94) പാകിസ്താന്‍ (121), ശ്രീലങ്ക (127), മ്യാന്‍മര്‍ (126) എന്നിവര്‍ക്ക് പിന്നിലാണ് ഇന്ത്യയുടെ സ്ഥാനം. അമേരിക്ക 16ാമതും ബ്രിട്ടന്‍ 17ാമതുമാണ് പട്ടികയില്‍.
The World Happiness Report 2022 is out!https://t.co/KqNvd3OINv pic.twitter.com/LQkIn8XjbR
— World Happiness Report (@HappinessRpt) March 18, 2022