ഷാർജ: കൊവിഡ് മഹാമാരി മാനവ സമൂഹത്തിൽ സൃഷ്ടിച്ച ഭയാനകമായ ജീവിത സാഹചര്യത്തിൽ,
ഷാർജയിലെ പതിനായിരക്കണക്കിന് പ്രവാസി സമൂഹത്തിന് സഹായവും കരുതലുമേകിയ, ജീവകാരുണ്യ സാമൂഹിക പ്രവർത്തകർക്ക് അഭേദ്യമായ പിന്തുണ നൽകി, ഷാർജ ഇന്ത്യൻ അസോസിയേഷനെ ലോകത്തിലെ തന്നെ ഏറ്റവും വലിയ ഇന്ത്യൻ അസോസിയേഷനുകളിൽ ഒന്നായി മാറ്റുന്നതിൽ ഷാർജ ഭരണാധികാരികൾ നല്കിയ സഹായ സഹകരണങ്ങൾ വാക്കുകൾക്ക് അതീതമാണന്നും. ഷാർജയിലെ ഇന്ത്യൻ സമൂഹം എല്ലാ കാലത്തും ഷാർജ ഭരണാധികാരികളോട് കടപ്പെട്ടിരിക്കുന്നു എന്നും ദർശന കലാ സാംസ്കാരിക വേദി 50ാം വാർഷികം ആഘോഷിക്കുന്ന ഷാർജ ഭരണാധികാരി ഹിസ് ഹൈനസ് ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ കാസിമിക്ക് ആദരം അർപ്പിച്ചുകൊണ്ട് സംഘടിപ്പിച്ച ദർശന ഉണർവ് 2022 എന്ന പരിപാടി ഉദ്ഘാടനം ചെയ്തു കൊണ്ട് ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് അഡ്വ. വൈ.എ. റഹീം. സംസാരിച്ചു.
കൊവിഡ് ലോക് ഡൗൺ കാലഘട്ടത്തിൽ ദർശനയുടെ രക്ഷാധികാരി പുന്നക്കൻ മുഹമ്മദലി, പ്രസിഡന്റ് സി.പി. ജലീൽ എന്നിവർ മുൻക്കൈ എടുത്ത് പ്രവർത്തനം ആരംഭിച്ച നൂർവില്ലയിലെ പ്രവർത്തനങ്ങളാണ് ഷാർജ കേന്ദ്രീകരിച്ച് ആരംഭിച്ച കൊവിഡ് ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് വഴിത്തിരിവായത് എന്ന് അഡ്വ. വൈ. എ. റഹീം സ്മരിച്ചു. [ ദർശനവർക്കിംങ്ങ് പ്രസിഡണ്ട് ഷർഫുദ്ദീൻ വലിയകത്ത് അദ്ധ്യക്ഷത വഹിച്ചു. കോവിഡ് 19 മഹാമാരി കാലത്ത് ആതുര ശുശ്രൂഷ രംഗത്ത് മഹത് സേവനം കാഴ്ചവെച്ച.ഡോ.അജു അബ്രഹാം, ഡോ.മുഹമ്മദ് ഷെഫീക്ക്. ഡോ.രാജു വർഗ്ഗീസ്, നഴ്സുമാരായ ജെസി അന്ന ഫിലിപ്പ്, ആനി ജോൺസൻ, ധന്യമാത്യു, ലിജി സാം എന്നിവർക്ക് ദർശന ഏർപ്പെടുത്തിയ അവാർഡുകൾ ഐ.എ.എസ്.മുൻ പ്രസിഡണ്ടും, എം.സി.അംഗവുമായ തച്ചക്കാട് ബാലകൃഷ്ണൻ വിതരണം ചെയ്യുതു. പ്രസംഗിച്ചു.
ചിരന്തന പ്രസിഡണ്ട് പുന്നക്കൻ മുഹമ്മദലി, ഐ.എ.എസ്.കോഡിനേഷൻ ജനറൽ കൺവീനർ ഷിബു ജോൺ, ഷാർജ കെ എം.സി.സി.പ്രസിഡണ്ട് ഹമീദ്, ഐ.എ.എസ്.എം.സി.അംഗങ്ങളായ റോയി, സാം, സുനിൽ രാജ്, പ്രതീക്ഷ് ചിതറ, ഹരിലാൽ, കബീർ ചാനകര, സന്തോഷ് നായർ, റെജി നായർ, സാബു തോമസ്, ഖുറെഷി, ഖാലിദ്, മുസ്തഫ കുറ്റിക്കോൽ, ഷെബീർ, ശ്രീകുമാർ നമ്പ്യാർ, ഷിജി അന്ന ജോസഫ്, വീണ ഉല്യാസ്, കെ.വി.ഫൈസൽ, സി.പി.മുസ്തഫ, ജെന്നി എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.അവാർഡ് ലഭിച്ച വ്യക്തിത്വങ്ങളെ ദർശന സിക്രട്ടറി അഖിൽദാസ് പരിചയപ്പെടുത്തി.
ദർശന ജനറൽ സിക്രട്ടറി മോഹൻ ശ്രീധരൻ സ്വാഗതവും, ട്രഷറർ പി.എസ്.മുഹമ്മദ് നന്ദിയും പറഞ്ഞു.
കലാവിഭാഗം കൺവീനർ വീണ ഉല്യാസ് നേതൃത്വം നൽകി വിവിധ കലാപരിപാടി ” ഉണർവ് 2022″ അരങ്ങേറി.