കലാശപ്പോരാട്ടത്തിന്റെ ആദ്യ പകുതിയിൽ ലക്ഷ്യം കാണാതെ കേരള ബ്ലാസ്റ്റേഴ്സും, ഹൈദരാബാദ് എഫ്സിയും മത്സരത്തിന്റെ ആദ്യ പകുതി 0–0 സ്കോര്‍നിലയിൽ അവസാനിച്ചു.
ആദ്യ പകുതിയിൽ ഏറെ സമയവും ബ്ലാസ്റ്റേഴ്സായിരുന്നു പന്ത് കൈവശം വെച്ചിരുന്നത്. ഇരുടീമുകൾക്കും വലിയ ഗോളവസരങ്ങൾ സൃഷ്ടിക്കാൻ സാധിച്ചിരുന്നില്ല. 65 ശതമാനം സമയം പന്ത് കൈവശം വെച്ചെങ്കിലും ബ്ലാസ്റ്റേഴ്സിന് ആദ്യ പകുതിയിൽ ഒരു വലിയ അവസരം പോലും സൃഷ്ടിക്കാനായില്ല. രണ്ടുതവണ ഹൈദരാബാദ് മുന്നേറ്റ നിര ഗോൾവല ലക്ഷ്യം വെച്ചെങ്കിലും ഗോൾകീപ്പർ പ്രഭ്സുഖന്‍ ഗില്‍ മഞ്ഞപ്പടയുടെ രക്ഷകനായി.