കൊച്ചി ബ്രഹ്മപുരം മാലിന്യ പ്ലാന്റില്‍ ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെ വീണ്ടും തീപിടിത്തമുണ്ടായി. കൂട്ടിയിട്ടിരിക്കുന്ന മാലിന്യത്തിനാണ് തീപിടിച്ചത്. തൃക്കാക്കര, ഏലൂര്‍, തൃപ്പൂണിത്തുറ, ഗാന്ധി നഗര്‍, ആലുവ എന്നീ യൂണിറ്റുകളില്‍ നിന്ന് ഫയര്‍ ഫോഴ്സ് യൂണിറ്റുകള്‍ സ്ഥലത്തെത്തി, തീ നിയന്ത്രണ വിധേയമാക്കി.
കഴിഞ്ഞ ജനുവരി 18നും ബ്രഹ്മപുരം മാലിന്യ പ്ലാന്റില്‍ തീപിടിത്തമുണ്ടായിരുന്നു. പ്ലാസ്റ്റിക് മാലിന്യത്തിനാണ് അന്ന് തീപിടിച്ചത്. അഗ്നിശമന സേന രണ്ട് മണിക്കൂര്‍ പണിപ്പെട്ടാണ് തീ നിയന്ത്രണ വിധേയമാക്കിയത്. ആളപായമില്ലായിരുന്നു.