അജ്മാനിൽ വിദ്യാർത്ഥി മരിച്ചതിനെ തുടർന്ന് സ്കൂളുകൾക്ക് സമീപമുള്ള പോലീസ് പട്രോളിംഗ് അജ്മാൻ പോലീസ് വർധിപ്പിച്ചു. സ്കൂൾ പിക്ക് അപ്പ്, ഡ്രോപ്പ് സമയങ്ങളിലാണ് പോലീസ് പട്രോളിംഗ് ശക്തമാക്കിയത്.
പ്രൈവറ്റ്, പബ്ലിക് സ്കൂളുകളിലെ വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കാൻ ”നമ്മുടെ വിദ്യാർത്ഥികളാണ് ഞങ്ങളുടെ ഉത്തരവാദിത്തം” എന്ന കാമ്പെയ്ൻ ആരംഭിച്ചതായി അജ്മാൻ പോലീസിലെ ട്രാഫിക് ആൻഡ് പട്രോൾ വിഭാഗം മേധാവി മേജർ ഫുആദ് അൽ ഖാജ പറഞ്ഞു,
പിക്ക്-അപ്പ്, ഡ്രോപ്പ് പോയിന്റുകളിൽ പോലീസ് പട്രോളിംഗ് നിർത്തി വിദ്യാർത്ഥികൾ സ്കൂളിലെത്തി സുരക്ഷിതമായി വീട്ടിലേക്ക് മടങ്ങുന്നുവെന്ന് ഇത് ഉറപ്പാക്കുന്നു.