യുഎഇയിൽ വിശുദ്ധ റമദാൻ മാസത്തിന് മുന്നോടിയായി ഭിക്ഷാടനത്തിനെതിരെ പോരാടുന്നതിന് സേന വാർഷിക കാമ്പെയ്ൻ ആരംഭിച്ചതിനാൽ ദുബായ് പോലീസ് ‘e -ഭിക്ഷാടകരെ’ കുറിച്ച് മുന്നറിയിപ്പ് നൽകി.
താമസക്കാരിൽ നിന്ന് സഹായം അഭ്യർത്ഥിച്ച് ചിലർ സഹതാപം ഉണർത്താൻ പ്രത്യേകം രൂപകൽപ്പന ചെയ്ത നിർമ്മിത കഥകളും പോസ്റ്റ് ചെയ്ത് ഇവർ സോഷ്യൽ മീഡിയ പോസ്റ്റുകളിലൂടെയോ ഇമെയിലുകളിലൂടെയോ ഭിക്ഷ യാചിക്കും. ഇത്തരം കാര്യങ്ങൾ ശ്രദ്ധയിൽപെട്ടാൽ ഇ-ക്രൈം പ്ലാറ്റ്ഫോമിൽ (www.ecrime.ae) പോലീസിനെ അറിയിക്കാൻ പോലീസ് താമസക്കാരോട് നിർദ്ദേശിച്ചിട്ടുണ്ട്
വിശുദ്ധ മാസത്തിൽ താമസക്കാരുടെ ഔദാര്യം മുതലെടുക്കാനാണ് ഭിക്ഷാടകർ യുഎഇയിലെത്തുന്നതെന്ന് പോലീസ് പറഞ്ഞു. ഭിക്ഷാടനക്കാരെ കണ്ടാൽ 901 എന്ന നമ്പറിൽ വിളിച്ച് റിപ്പോർട്ട് ചെയ്യാൻ താമസക്കാരോട് അഭ്യർത്ഥിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം 458 യാചകരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.