ദുബായ് ഇന്റർനാഷണൽ എയർപോർട്ടിന്റെ ഒരു റൺവേ അടുത്ത മാസം 45 ദിവസത്തേക്ക് അടയ്ക്കുമ്പോൾ ചില വിമാനങ്ങൾ ദുബായ് വേൾഡ് സെൻട്രലിലേക്ക് (DWC) റീഡയറക്‌ട് ചെയ്തേക്കുമെന്ന് അധികൃതർ അറിയിച്ചിരുന്നു. “സമ്പൂർണ നവീകരണം” നടത്തുന്നതിനായി മെയ് 9 മുതൽ ജൂൺ 22 വരെയാണ് റൺവേ അടച്ചിടുക.
DWC യിൽ നിന്ന് യാത്ര ചെയ്യുന്ന യാത്രക്കാർക്ക് വിമാനത്താവളത്തിൽ സൗജന്യ പാർക്കിംഗ് ആസ്വദിക്കാം. കൂടാതെ, ഓരോ 30 മിനിറ്റിലും DXB, DWC എന്നിവിടങ്ങളിലെ എല്ലാ ടെർമിനലുകൾക്കുമിടയിൽ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) ഒരു കോംപ്ലിമെന്ററി ബസ് സർവീസും നൽകുമെന്ന് ഫ്ലൈ ദുബായ്
ഇന്ന് ചൊവ്വാഴ്ച പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നു.
ഈ റൺവേ അടച്ചുപൂട്ടൽ കാലയളവിൽ DWC-യിൽ നിന്ന് 34 ലക്ഷ്യസ്ഥാനങ്ങളിലേക്ക് ഫ്ലൈറ്റുകൾ നടത്തുമെന്ന് flydubai അറിയിച്ചിട്ടുണ്ട്. യാത്രക്കാർക്ക് കൃത്യമായ വിവരങ്ങൾ ഉണ്ടെന്ന് ഉറപ്പുവരുത്താൻ യാത്രയ്ക്ക് മുമ്പായി പുറപ്പെടുന്നതും എത്തിച്ചേരുന്നതുമായ വിമാനത്താവളങ്ങൾ പരിശോധിക്കണമെന്നും അധികൃതർ നിർദ്ദേശിച്ചു.