യുദ്ധം തുടരുമ്പോൾ യുക്രെയ്‌നിൽ നിന്ന് 2,389 കുട്ടികളെ റഷ്യൻ സൈന്യം തട്ടിക്കൊണ്ട് പോയെന്ന് യുഎസ് എംബസി ആരോപിച്ചു.നിലവിൽ റഷ്യൻ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളായ ലുഹാൻസക്, ഡൊനെറ്റസ്‌ക് എന്നിവടങ്ങളിൽ നിന്ന് യുക്രെയ്ൻ കുട്ടികളെ നിയമവിരുദ്ധമായി റഷ്യയിലേക്ക് കടത്തിക്കൊണ്ടു പോയതായി യുക്രെയ്ൻ വിദേശകാര്യ മന്ത്രാലയത്തെ ഉദ്ധരിച്ച് യുഎസ് എംബസി ട്വിറ്ററിൽ കുറിച്ചു.
ഇത് സഹായമല്ല. തട്ടിക്കൊണ്ടുപോകലാണെന്ന് യുഎസ് എംബസ്സി ട്വിറ്റിൽ ചൂണ്ടിക്കാട്ടി. റഷ്യയുടെ നിയന്ത്രണത്തിലുള്ള ഡോൺബാസിന്റെ കിഴക്കൻ പ്രദേശങ്ങളിലേക്ക് റഷ്യൻ സൈന്യം സാധാരണക്കാരെ മാറ്റുന്നുവെന്ന റിപ്പോർട്ടുകൾക്കിടയിൽ റഷ്യ തുറമുഖ നഗരമായ മരിയുപോളിൽ നിന്ന് കുട്ടികളെ നിയമവിരുദ്ധമായി കടത്തുന്നതായി യുക്രെയ്ൻ ആരോപിച്ചിരുന്നു.
According to the Ukrainian Foreign Ministry, Russian forces have illegally removed 2,389 Ukrainian children from Donetsk and Luhanks oblasts to Russia. This is not assistance. It is kidnapping.
— U.S. Embassy Kyiv (@USEmbassyKyiv) March 22, 2022