കൊവിഡ് സാഹചര്യത്തില്‍ നിര്‍ബന്ധമാക്കിയ മാസ്ക് പൊതുസ്ഥലങ്ങളില്‍ ധരിച്ചില്ലെങ്കില്‍ ഇനി കേസെടുക്കില്ല. മാസ്ക് ധരിച്ചില്ലെങ്കില്‍ സ്വീകരിക്കുന്ന ദുരന്ത നിവാരണ നിയമപ്രകാരമുള്ള നടപടികള്‍ പിന്‍വലിക്കണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്കി.
എന്നാൽ ഇനി മാസ്ക് ധരിക്കണ്ട എന്ന് ഈ ഉത്തരവിന് അർത്ഥമില്ല, മാസ്ക് വെക്കുന്നത് തുടരണമെന്നും അധികൃതർ അറിയിച്ചു
ആരോഗ്യമന്ത്രാലയം നല്കിയ മറ്റ് നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചു. ആള്‍ക്കൂട്ടത്തിനും കൊവിഡ് നിയന്ത്രണ ലംഘനത്തിനും കേസെടുക്കരുതെന്നും നിര്‍ദേശമുണ്ട്. അതേസമയം മാസ്ക് ധരിച്ചില്ലെങ്കില്‍ കേസില്ല എന്ന് മാത്രമാണ് നിര്‍ദേശത്തില്‍ പറയുന്നത്.