പാർക്കിംഗ് സ്ഥലങ്ങളിൽ ഉപേക്ഷിക്കുന്ന കാറുകളുടെ ഉടമകൾ ഫീസ് നൽകണമെന്നും അല്ലെങ്കിൽ നിയമനടപടി നേരിടേണ്ടിവരുമെന്നും അബുദാബിയിലെ മുനിസിപ്പാലിറ്റി ആന്റ് ട്രാൻസ്‌പോർട്ട് വകുപ്പിലെ ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെന്റർ (ITC) ഇന്ന് ബുധനാഴ്ച മുന്നറിയിപ്പ് നൽകി.
മുസഫ പാർക്കിംഗ് ലോട്ടായ എം 18, അബുദാബി സിറ്റി ബഹുനില പാർക്കിംഗ് കെട്ടിടങ്ങൾ എന്നിവിടങ്ങളിൽ ഒരു മാസത്തിലേറെയായി ഉപേക്ഷിക്കപ്പെട്ടതോ പാർക്ക് ചെയ്തതോ ആയ വാഹനങ്ങളുടെ ഉടമകൾ നിയമനടപടികൾ ഒഴിവാക്കാൻ കുടിശ്ശിക ഫീസ് അടയ്ക്കാനും ITC ആവശ്യപ്പെട്ടിട്ടുണ്ട്.
പൊതു പാർക്കിംഗ്, ട്രക്ക് പാർക്കിംഗ് യാർഡ്, മൾട്ടി-സ്റ്റോറി പാർക്കിംഗിന്റെ പ്രധാന കൺട്രോൾ റൂം എന്നിവിടങ്ങളിൽ അവരുടെ വാഹനത്തിന്റെ ഡാറ്റ അപ്‌ഡേറ്റ് ചെയ്യാനും കുടിശ്ശികയുള്ള ഫീസ് അടയ്ക്കാനും എല്ലാ വാഹന ഉടമകളോടും ഐടിസി ആഹ്വാനം ചെയ്തു.