സംസ്ഥാനത്ത് സ്വകാര്യ ബസ് പണിമുടക്ക് ആരംഭിച്ചു : തലസ്ഥാന നഗരിയിൽ ബസ്സുകൾ ഓടും

വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച്‌ സംസ്ഥാനത്ത് സ്വകാര്യ ബസ് ഉടമകള്‍ പ്രഖ്യാപിച്ച അനിശ്ചിതകാല പണിമുടക്ക് ആരംഭിച്ചു. മിനിമം ബസ് ചാര്‍ജ് 12 രൂപയായി വര്‍ധിപ്പിക്കുന്നതടക്കുള്ള ആവശ്യങ്ങള്‍ ഉയര്‍ത്തിയാണ് ബസുടമകള്‍ സര്‍ക്കാരിന് നോട്ടീസ് നല്‍കിയിട്ടുള്ളത്.

ബസ് ചാര്‍ജ് വര്‍ധിപ്പിക്കാമെന്ന് ഗതാഗതമന്ത്രി ആന്‍്റണി രാജു വ്യക്തമാക്കിയിരുന്നെങ്കിലും പണി മുടക്കുമായി മുന്നോട്ട് പോകാനാണ് ബസ് ഉടമകളുടെ തീരുമാനം.

അതേസമയം, തലസ്ഥാനത്തെ ഒരു കൂട്ടം സ്വകാര്യ ബസ് ഉടമകള്‍ സമരത്തില്‍ പങ്കാളികളായിട്ടില്ല. തലസ്ഥാന നഗരിയില്‍ സ്വകാര്യ ബസുകള്‍ നിരത്തുകളില്‍ ഓടുന്നുണ്ട്. ഇതോടെ തിരുവനന്തപുരം നഗരത്തില്‍ ആഹ്വാനം ചെയ്ത സ്വകാര്യ ബസ് സമരം പൊളിഞ്ഞു. സമര സമിതിയുടെ ആവശ്യം നിരാകരിച്ച്‌ അവര്‍ പണിമുടക്കില്‍ നിന്ന് വിട്ട് നില്‍ക്കുന്നു.

എന്നാല്‍ ബസ് സമരം ജനങ്ങളെ ബാധിക്കാതിരിക്കാന്‍ കെ.എസ്.ആര്‍.ടി.സി കൂടുതല്‍ സര്‍വീസ് നടത്തും. യൂണിറ്റുകളിലുള്ള മുഴുവന്‍ ബസുകളും സര്‍വീസിനിറക്കാനാണ് കെ.എസ്.ആര്‍.ടി.സി നിര്‍ദേശം. ആശുപത്രി, എയര്‍പോര്‍ട്ട്, റെയില്‍വേ സ്റ്റേഷന്‍ എന്നിവിടങ്ങളിലേക്ക് പ്രത്യേക സര്‍വീസുണ്ടാവും. ജീവനക്കാര്‍ അവധിയെടുക്കുന്നതില്‍ നിയന്ത്രണം വരുത്തിയിട്ടുണ്ട്. സ്വകാര്യ ബസുടമകള്‍ ക്രമസമാധനപ്രശ്നമുണ്ടാക്കിയാല്‍ പൊലീസ് സഹായം തേടാനും നിര്‍ദേശമുണ്ട്.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!