ഈ വർഷം യുഎഇയിൽ സകാത്ത് അൽ ഫിത്തറിന്റെ മൂല്യം ഒരാൾക്ക് 25 ദിർഹമായി നിശ്ചയിച്ചതായി യുഎഇയിലെ ഫത്വ കൗൺസിൽ അറിയിച്ചു.
റമദാൻ മാസം അവസാനിക്കുന്നതിന് ഏതാനും ദിവസങ്ങൾക്ക് മുമ്പ് പാവപ്പെട്ടവർക്കായി എടുക്കുന്ന ഒരു ചാരിറ്റിയാണ് സകാത്ത് അൽ ഫിത്ർ. റമദാനിന്റെ ആദ്യ ദിവസം മുതൽ ഈദ് അൽ ഫിത്തർ രാവിലെ വരെ – ഈദ് പ്രാർത്ഥന സമയത്തിന് മുമ്പ് ഈ തുക നൽകാം. ഓരോ പുരുഷനും സ്ത്രീയും തനിക്ക് ആവശ്യമുള്ളതിനേക്കാൾ കൂടുതൽ സാമ്പത്തികം സ്വന്തമായുണ്ടെങ്കിൽ, മുഹമ്മദ് നബി നിർദ്ദേശിച്ച പ്രകാരം ഫിത്ർ സകാത്ത് നൽകാൻ ബാധ്യസ്ഥരാണ്. കുടുംബത്തിലെ വരുമാനമില്ലാത്ത ഓരോ അംഗത്തിനും കുടുംബനാഥൻ തുക നൽകണം.