ലുലുവിൽ റംസാൻ വിപണി ഒരുങ്ങി

The Ramadan market is ready in Lulu

അബുദാബി: വൈവിധ്യമാർന്ന നിരവധി ഉത്പന്നങ്ങൾ അണിനിരത്തിക്കൊണ്ട് ലുലു ശാഖകളിൽ റംസാൻ വിപണി ഒരുങ്ങി. കോവിഡിന് ശേഷം കച്ചവടരംഗം സജീവമാകുന്നതിന്റെ സൂചനകൾ നൽകിക്കൊണ്ട് ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നുള്ള ഉത്പന്നങ്ങൾ കുറഞ്ഞ നിരക്കിലാണ് ലുലു റംസാൻ വിപണിയിലുള്ളത്. മഹാമാരിക്ക് ശേഷമുള്ള ഈ റംസാൻ വാണിജ്യ വ്യവസായ രംഗങ്ങളിൽ വലിയ കുതിച്ചുചാട്ടത്തിന് വഴിവെക്കുമെന്ന് ലുലു ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടർ എം.എ.അഷ്‌റഫ് അലി ഖാലിദിയ മാളിൽ നടന്ന ചടങ്ങിൽ പറഞ്ഞു. വിവിധ വിഭാഗങ്ങളിലായി 15,000 ഉത്പന്നങ്ങളാണ് റംസാൻ വിപണിയിലേക്ക് എത്തിച്ചിട്ടുള്ളത്. 30 മുതൽ 50 ശതമാനം വരെ വിലയിളവിലാണ് ഇവ ലഭ്യമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഒരു മാസക്കാലം നീണ്ടുനിക്കുന്ന കച്ചവട മേളക്കും ലുലു വേദിയാകും. ഈന്തപ്പഴ ഫെസ്റ്റിവൽ, പഴങ്ങൾക്കും മാംസയിനങ്ങൾക്കുമായി പ്രത്യേക മേള, ഹെൽത്തി റംസാൻ എന്ന ആശയത്തിൽ ആരോഗ്യപ്രദമായ ഭക്ഷണയിനങ്ങൾ ഉൾപ്പെടുത്തിയുള്ള മേള, മീറ്റ് മാർക്കറ്റ്, ഇഫ്താർ ബോക്സ്, വ്യത്യസ്ത തരം വീട്ടുപകരണങ്ങൾ പരിചയപ്പെടുത്തുന്ന ‘റംസാൻ ഹോം’, മജ്ലിസ്, ഈദ് വസ്ത്രമേള എന്നിവയെല്ലാം വരും ദിവസങ്ങളിൽ ലുലുവിലെ പ്രത്യേകതകളാകും.
റംസാൻ ഷോപ്പിങ് എളുപ്പത്തിലാക്കാനുള്ള അവശ്യവസ്തുക്കൾ ഉൾക്കൊള്ളുന്ന കിറ്റുകളും ലുലു അവതരിപ്പിച്ചു. അരി, പഞ്ചസാര, പാൽ തുടങ്ങി നിരവധി ഉത്പന്നങ്ങൾ ഉൾക്കൊള്ളുന്ന 99 ദിർഹത്തിന്റെയും 149 ദിർഹത്തിന്റെയും കിറ്റുകളാണ് ലഭ്യമാക്കുന്നത്. എല്ലാ ലുലു ശാഖകളിലും ഓൺലൈനിലും റംസാൻ വിപണിയൊരുക്കുമെന്ന് ലുലു ഗ്രൂപ്പ് മാർക്കറ്റിങ് ആന്റ് കമ്യൂണിക്കേഷൻ ഡയറക്ടർ വി.നന്ദകുമാർ പറഞ്ഞു. ലുലു ഷോപ്പിങ് ആപ്പിലൂടെ ദിവസേന മാറിവരുന്ന ഇളവുകളും ഉപഭോക്താക്കൾക്ക് ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. ആഘോഷ സീസണിൽ പ്രിയപ്പെട്ടവർക്ക് സമ്മാനിക്കാനായി 100, 250, 500 ദിർഹത്തിന്റെ ഷോപ്പിങ് കാർഡുകളും ലുലു പുറത്തിറക്കിയിട്ടുണ്ട്. 12 മാസത്തെ കാലാവധിയുള്ള കാർഡുപയോഗിച്ച് നിരവധി തവണ ഇടപാടുകൾ സാധ്യമാണ്.
കഷ്ടതയനുഭവിക്കുന്ന കുട്ടികളുടെ ചികിത്സക്കായി മെയ്ക് എ വിഷ് ഫൗണ്ടേഷനുമായി സഹകരിച്ചുകൊണ്ടുള്ള പദ്ധതിക്കും ലുലുവിൽ തുടക്കമായി. ഉപഭോക്താക്കൾക്ക് രണ്ട് ദിർഹമോ അതിലധികമോ നൽകി പദ്ധതിയുമായി സഹകരിക്കാം. റംസാൻ മാസത്തിന്റെ മൂല്യങ്ങൾ ഉൾക്കൊണ്ടുകൊണ്ട് പ്രത്യേക ഇഫ്താർ ബോക്സുകളും പുറത്തിറക്കുമെന്ന് ലുലു ഗ്രൂപ്പ് അബുദാബി, അൽ ദഫ്‌റ മേഖല ഡയറക്ടർ ടി.പി.അബൂബക്കർ പറഞ്ഞു. അർഹരായവർക്ക് ഇത് സൗജന്യമായും ലഭ്യമാക്കും. ആകർഷകമായ ഭക്ഷ്യമേളകളും ആഘോഷങ്ങളുമായി ‘റംസാൻ നൈറ്റ് സൂഖ്’ തിരഞ്ഞെടുക്കപ്പെട്ട ഹൈപ്പർമാർക്കറ്റുകളിൽ ഒരുക്കുമെന്നും ലുലു അധികൃതർ അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!