ഷാർജയിൽ 12 വാഹനങ്ങൾ നശിപ്പിച്ച സംഭവത്തിൽ പാകിസ്ഥാൻ സ്വദേശി അറസ്റ്റിലായി.
ഷാർജയിൽ മുവൈല മേഖലയിൽ പാർക്ക് ചെയ്തിരുന്ന 12 വാഹനങ്ങൾ ഒരാൾ തകർത്തതായി ഷാർജ പോലീസിന് വിവരം ലഭിക്കുകയായിരുന്നു. ഇയാൾ 12 വാഹനങ്ങൾക്ക് കേടുപാടുകൾ വരുത്തി.
അക്രമി വാഹനങ്ങൾ നശിപ്പിക്കുന്നത് സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായതായും പോലീസ് അറിയിച്ചു. അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച്, പാകിസ്ഥാൻ പൗരനായ കുറ്റവാളിയെ പോലീസ് തിരിച്ചറിയുകയും റെക്കോർഡ് സമയത്തിനുള്ളിൽ അറസ്റ്റ് ചെയ്യുകയും ചെയ്തു. കുറ്റകൃത്യം ചെയ്യുമ്പോൾ പ്രതി മദ്യലഹരിയിലായിരുന്നുവെന്ന് പോലീസ് അന്വേഷണത്തിൽ കണ്ടെത്തി.
കുറ്റക്കാരൻ കുറ്റം സമ്മതിക്കുകയും തുടർനടപടികൾക്കായി പബ്ലിക് പ്രോസിക്യൂഷന് റഫർ ചെയ്യുകയും ചെയ്തു.