തമിഴ്‌നാട് മുഖ്യമന്ത്രി യു എ ഇ യിൽ

തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ യു എ ഇ യിൽ സന്ദർശനം നടത്തുന്നു. യുഎഇ സാമ്പത്തിക മന്ത്രി എച്ച്ഇ അബ്ദുല്ല ബിൻ തൂഖ് അൽ മർറി, യുഎഇ വിദേശ വ്യാപാര സഹമന്ത്രി ഡോ. താനി ബിൻ അഹമ്മദ് അൽ സിയോദി എന്നിവരുമായി മുഖ്യമന്ത്രി ഉന്നതതല യോഗങ്ങൾ ചേർന്നു. തമിഴ്‌നാട് വ്യവസായ മന്ത്രി തങ്കം തേനരശ്, ഇന്ത്യൻ കോൺസൽ ജനറൽ ഡോ. അമൻ പുരി, പ്രമുഖ വ്യവസായിയും അബുദാബി ചേംബർ ഓഫ് കൊമേഴ്‌സ് വൈസ് ചെയർമാനുമായ യൂസഫലി എംഎ, മറ്റ് സർക്കാർ ഉദ്യോഗസ്ഥർ എന്നിവർ സന്നിഹിതരായിരുന്നു.

ഇന്ന് (മാർച്ച് 25 ) 11.30 ന് ഡിഐഎഫ്‌സി ദുബായിലെ മന്ത്രാലയ ഓഫീസിലായിരുന്നു കൂടിക്കാഴ്ച നടന്നത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!