ഇന്ത്യയിൽ പെട്രോള്‍, ഡീസല്‍ വില ഇന്നും കൂട്ടി : അഞ്ച് ദിവസിതിനിടെ വർധിപ്പിച്ചത് മൂന്ന് രൂപ

UAE petrol price for May 2021

ഇന്ത്യയിൽ പെട്രോള്‍, ഡീസല്‍ വില ഇന്നും കൂട്ടി. ഡീസല്‍ ലിറ്ററിന് 81 പൈസയും പെട്രോളിന് 84 പൈസയുമാണ് കൂട്ടിയത്. നാലര മാസത്തെ ഇടവേളക്ക് ശേഷം ചൊവ്വാഴ്ച മുതലാണ് ഇന്ധനവില വര്‍ദ്ധനവ് പുനരാരംഭിച്ചത്. കഴിഞ്ഞ അ‌ഞ്ച് ദിവസത്തിനിടെ പെട്രോളിനും ഡീസലിനും ലിറ്ററിന് മൂന്ന് രൂപയിലധികമാണ് കൂട്ടിയത്.

കൊച്ചിയില്‍ പെട്രോള്‍ ലിറ്ററിന് 107 രൂപ 65 പൈസയും ഡീസലിന് 94 രൂപ 72 പൈസയുമാണ് ഇന്നത്തെ വില. കഴിഞ്ഞ ദിവസം ഒരുലിറ്റര്‍ പെട്രോളിന് 87 പൈസയും, ഡീസലിന് 84 പൈസയും കുട്ടിയിരുന്നു. വരും ദിവസങ്ങളിലും വില വര്‍ദ്ധിക്കുമെന്നാണ് സൂചന.

അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിനെത്തുടര്‍ന്ന് കഴിഞ്ഞ നാലര മാസമായി ഇന്ധനവില കൂട്ടിയിരുന്നില്ല. 2021 നവംബറില്‍ ദീപാവലിയോട് അനുബന്ധിച്ചായിരുന്നു രാജ്യത്ത് അവസാനമായി ഇന്ധന വിലയില്‍ വര്‍ദ്ധന വരുത്തിയത്. അഞ്ച് മാസത്തെ ഇടവേളക്കുശേഷം ഗാര്‍ഹിക സിലിണ്ടര്‍ വിലയും വര്‍ദ്ധിപ്പിച്ചിരുന്നു. എല്‍.പി.ജി സിലിണ്ടറിന് ഒറ്റയടിക്ക് 50 രൂപയാണ് കൂട്ടിയത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!