യുഎഇയിലെ ആദ്യത്തെ പർവത പ്രകൃതി സംരക്ഷണ കേന്ദ്രമായ ഫുജൈറയിലെ വാദി വുറയ്യ നാഷനൽ പാർക്ക് യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ സ്ഥാനംപിടിച്ചു. കുറഞ്ഞത് 860 വ്യത്യസ്ത ഇനം സസ്യങ്ങളും മൃഗങ്ങളുമുള്ള വാദി വുറയ്യയെ 2009ൽ പ്രകൃതി സംരക്ഷണ മേഖലയായും 2010ൽ തണ്ണീർതടമായും പ്രഖ്യാപിച്ചിരുന്നു. ഹജ്ർ പർവതനിരകൾക്കിടയിലുള്ള വാദി വുറയ്യയിലെ വെള്ളച്ചാട്ടവും വേനലിലും വറ്റാത്ത നീരുറവകളുമാണ് പ്രധാന ആകർഷണം.