അൽഐനിലെ അൽ-ദാഹിർ മേഖലയിൽ 72 മീറ്റർ താഴ്ചയുള്ള കിണറ്റിൽ വീണ് മൂന്ന് വയസ്സുകാരൻ മരിച്ചു.
മാർച്ച് 25 വെള്ളിയാഴ്ച വൈകുന്നേരം കുട്ടി കിണറ്റിൽ വീണതായി ഓപ്പറേഷൻ റൂമിന് റിപ്പോർട്ട് ലഭിച്ചതായി അബുദാബി സിവിൽ ഡിഫൻസ് അതോറിറ്റി അറിയിച്ചു. പ്രത്യേക സംഘത്തെ ഉടൻ അയച്ചെങ്കിലും അവിടെ എത്തിയപ്പോൾ കുട്ടി മരിച്ചിരുന്നു. കുട്ടിയുടെ കുടുംബത്തെ അതോറിറ്റി അനുശോചനം അറിയിച്ചു.
രക്ഷിതാക്കൾ അവരുടെ വീടുകൾക്കും പരിസര പ്രദേശത്തുമുള്ള കിണറുകളോ മൺകുഴികളോ സുരക്ഷിതമായ രീതിയിൽ മൂടണമെന്ന് അധികാരികൾ അഭ്യർത്ഥിച്ചു.