എക്സ്പോ 2020 ദുബായിലേക്കുള്ള ജന പ്രവാഹം പരിഗണിച്ച് ബസ് സർവീസുകളുടെ എണ്ണം വർധിപ്പിക്കുന്നു

എക്സ്പോ 2020 ദുബായിലേക്കുള്ള ജന പ്രവാഹം പരിഗണിച്ച് അധികൃതർ ബസ് സർവീസുകളുടെ എണ്ണം വർധിപ്പിക്കുന്നു. ദുബായിൽ നിന്നും ഷാർജയിൽ നിന്നും എക്സ്പോ റൈഡറിലും സ്റ്റാൻഡേർഡ് ബസുകളിലും യാത്ര ചെയ്യുന്ന സന്ദർശകരുടെ എണ്ണം കഴിഞ്ഞ രണ്ട് ദിവസങ്ങളായി പതിന്മടങ്ങ് വർദ്ധിച്ചതായി ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റിയിലെ ഉന്നത ഉദ്യോഗസ്ഥൻ പറഞ്ഞു.

വരും ദിവസങ്ങളിൽ തിരക്ക് കൂടുമെന്നാണ് കരുതുന്നത്. എക്‌സ്‌പോ 2020 ദുബായിലേക്ക് യാത്ര ചെയ്യുമ്പോൾ യാത്രക്കാർക്ക് സുഖപ്രദമായ അനുഭവം ഉറപ്പാക്കാൻ ആർടിഎ അതിനു വേണ്ടിയുള്ള എല്ലാ സാധ്യതകളും നോക്കും. കഴിഞ്ഞ രണ്ടാഴ്ചയായി യുഎഇയിലുടനീളം അനുവദിച്ച 157 ബസുകൾക്ക് പുറമേ 31 ബസുകളും ആർടിഎ വാഗ്ദാനം ചെയ്തിട്ടുണ്ട്. പ്രതിദിനം ശരാശരി 37,500 യാത്രക്കാർ എക്‌സ്‌പോ റൈഡർ ഉപയോഗിക്കുന്നു, അതേസമയം 246,000 ആളുകൾ എക്‌സ്‌പോയിലെ ഇന്റേണൽ ഷട്ടിൽ ഉപയോഗിക്കുന്നുണ്ട്.

 

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!