പ്രധാനമന്ത്രി നരേന്ദ്ര മോദി ‘മൻ കി ബാത്തിലൂടെ’ ഇന്ന് രാവിലെ 11 മണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്യും. പ്രധാനമന്ത്രിയുടെ പ്രതിമാസ റേഡിയോ പരിപാടിയാണ് മന്‍ കി ബാത്ത്. എണ്‍പത്തിയേഴാമത് എപ്പിസോഡാണ് ഇന്നത്തേത്. നാല് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പില്‍ വിജയിച്ചതിന് ശേഷം ആദ്യമായിട്ടാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുന്നത്.
2014 ഒക്ടോബര്‍ മൂന്നിനാണ് മന്‍ കി ബാത്തിന്റെ ആദ്യ എപ്പിസോഡ് സംപ്രേക്ഷണം ചെയ്തത്.
ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, മണിപ്പൂര്‍, ഗോവ,പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളിലാണ് അടുത്തിടെ തിരഞ്ഞെടുപ്പ് നടന്നത്. പഞ്ചാബ് ഒഴികെയുള്ള സംസ്ഥാനങ്ങളില്‍ ബിജെപിക്കായിരുന്നു വിജയം.