പുരുഷന്‍മാരുടെ കൂട്ടില്ലെങ്കിലും സ്ത്രീകള്‍ക്ക് മക്കയിലെത്തി ഉംറ തീര്‍ഥാടനം നിര്‍വഹിക്കാന്‍ അനുവാദം നല്‍കി അറേബ്യ. തീര്‍ഥാടനത്തിന് എത്തുന്ന സ്ത്രീകളോടൊപ്പം മഹ്റം (വിവാഹം ബന്ധം പാടില്ലാത്ത പുരുഷന്‍) ഉണ്ടായിരിക്കണമെന്ന നിബന്ധന ഒഴിവാക്കിക്കൊണ്ടാണ് ഈ തീരുമാനം. 18നും 65നും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്ക് ഈ രീതിയില്‍ തീര്‍ഥാടനത്തിന് എത്താം.
എന്നാല്‍, ഒരു സ്ത്രീക്ക് ഒറ്റയ്ക്ക് വരാന്‍ അനുമതിയില്ല. മറിച്ച് ഒരു ഗ്രൂപ്പിന്റെ ഭാഗമായി മാത്രമേ വരാന്‍ പാടുള്ളൂ എന്ന നിബന്ധന വച്ചിട്ടുണ്ട്. ഇതേപോലെ ഹജ്ജ് തീര്‍ഥാടനത്തിനും മഹ്റം നിബന്ധന ഒഴിവാക്കിക്കൊണ്ട് 2021ല്‍ മന്ത്രാലയം ഉത്തരവിറക്കിയിരുന്നു. ഹജ്ജ് ഉംറ മന്ത്രാലയമാണ് സുപ്രധാനമായ ഈ തീരുമാനം പ്രഖ്യാപിച്ചത്. ചുരുങ്ങിയത് ഒരു ഡോസ് വാക്സിനെങ്കിലും എടുത്തവര്‍ക്ക് മാത്രമേ ഹജ്ജ്, ഉംറ തീര്‍ഥാടനത്തിനുള്ള അനുമതിക്കായി അപേക്ഷ നല്‍കാനാവൂ. മറ്റ് അസുഖങ്ങളൊന്നും ഉള്ളവര്‍ ആയിരിക്കരുത് എന്ന നിബന്ധനയുമുണ്ട്.