പോലീസ് പട്രോളിംഗ് പിന്തുടർന്നത് റെക്കോർഡ് ചെയ്ത് കാമുകിയ്ക്ക് അയച്ചു : ദുബായിൽ 32 കാരന് 50,000 ദിർഹം പിഴ.

A 32-year-old man has been fined 50,000 dirhams in Dubai for sending his girlfriend on a police patrol.

ദുബായിൽ പോലീസ് പട്രോളിംഗ് പിന്തുടർന്നത് ചിത്രീകരിക്കുകയും വീഡിയോ ക്ലിപ്പ് ‘സ്‌നാപ്ചാറ്റ്’ വഴി കാമുകിക്ക് അയച്ചുകൊടുക്കുകയും ചെയ്തതിന് 32 കാരനായ ഗൾഫ് പൗരന് ദുബായ് ക്രിമിനൽ കോടതി 50,000 ദിർഹം പിഴ ചുമത്തി.

ദുബായിലെ പാം ജുമൈറ ഏരിയയിൽ കാറിൽ പ്രതി രണ്ട് സുഹൃത്തുക്കളോടൊപ്പം പോയികൊണ്ടിരിക്കുമ്പോൾ ഡ്രൈവർ മൊബൈൽ ഫോണിൽ സംസാരിച്ചതായി പോലീസ് പട്രോളിംഗ് കണ്ടെത്തുകയും ഈ അശ്രദ്ധമായ പെരുമാറ്റത്തിനെതിരെ മുന്നറിയിപ്പ് നൽകാൻ പോലീസുകാരൻ അവരെ പിന്തുടരുകയുമായിരുന്നു.

അതിനിടെ, കാറിന്റെ പിൻസീറ്റിൽ ഇരുന്ന പ്രതി അശ്ലീലവാക്കുപയോഗിച്ചുകൊണ്ട് പോലീസ് പട്രോളിംഗ് കാർ പിന്തുടരുന്നത് കാണിച്ചുകൊണ്ടുള്ള വീഡിയോ ഫോണിൽ സ്വയം ചിത്രീകരിക്കുകയും കാമുകിയ്ക്ക് അയക്കുകയുമായിരുന്നു.

പ്രതിയുടെ റെക്കോർഡിംഗ് ശ്രദ്ധയിൽപ്പെട്ട പോലീസുകാരൻ വീഡിയോ കാണണമെന്ന് ആവശ്യപ്പെട്ടു. പ്രതി ഫോൺ കൊടുക്കാനും വിസമ്മതിച്ചു. ഫോൺ നൽകാൻ വിസമ്മതിച്ചതിനെ തുടർന്ന് ഇയാളെ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകുകയായിരുന്നു. എന്നാൽ പിന്നീട് അപ്പീൽ തള്ളുകയും ശിക്ഷാവിധി ഉറപ്പ് നൽകുകയും ചെയ്തതിന് ശേഷം, അപ്പീൽ കോടതി വിധി ശരിവച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!