Search
Close this search box.

രണ്ട് വര്‍ഷത്തിന് ശേഷം ഇന്ത്യയിൽ കോവിഡ് കോളര്‍ട്യൂണ്‍ അവസാനിപ്പിക്കാനൊരുങ്ങുന്നു.

covid Collartune is set to end in India two years later.

ഇന്ത്യയിൽ രണ്ട് വര്‍ഷത്തിന് ശേഷം കോവിഡ് അവബോധ സന്ദേശം നിര്‍ത്താലാക്കാന്‍ ആലോചിക്കുകയാണ് സര്‍ക്കാര്‍. ഉടന്‍ തന്നെ ഇത് നിര്‍ത്തലാക്കുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്തു.

കോവിഡ് മഹാമമാരി കാലത്ത് ജനങ്ങളില്‍ അവബോധം വളര്‍ത്തുന്നതിനായി സാമൂഹിക അകലം പാലിക്കലും, മാസ്‌ക് ധരിക്കലും വാക്‌സിനേഷനും തുടങ്ങി ആരോഗ്യ പ്രവര്‍ത്തകര്‍ക്കുള്ള അനുമോദന സന്ദേശങ്ങളും ഇന്ത്യയിൽ പ്രാദേശിക ഭാഷകളിലുൾപ്പെടെ ഇപ്പോഴും തുടരുകയാണ്.

ആരോഗ്യ മന്ത്രാലയത്തിന്റെ ശുപാര്‍ശ പ്രകാരം 2020 മാര്‍ച്ച് മുതലാണ് മൊബൈല്‍ ഫോണ്‍ സേവനദാതാക്കള്‍ ഇത്തരത്തിലുള്ള സന്ദേശങ്ങള്‍ പ്രീ കോളായും കോളര്‍ ട്യൂണായും ആളുകളെ കേള്‍പ്പിക്കാന്‍ തുടങ്ങിയത്.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts