ലക്ഷണമില്ലാതെ കോവിഡ് കേസുകൾ : ചൈനയിലെ ഷാങ്ഹായിൽ ഭാഗിക ലോക്ക്ഡൗൺ ആരംഭിച്ചു.

China's Shanghai split in two for COVID lockdown as asymptomatic cases surge

ചൈനയുടെ സാമ്പത്തിക കേന്ദ്രമായ ഷാങ്ഹായ് തിങ്കളാഴ്ച 26 ദശലക്ഷം ജനസംഖ്യയുള്ള നഗരത്തിന്റെ ആസൂത്രിത രണ്ടാം ഘട്ട ലോക്ക്ഡൗൺ ആരംഭിച്ചു,

ലക്ഷണമില്ലാതെ കോവിഡ് വ്യാപനം രൂക്ഷമായതോടെ ചൈനീസ് നഗരമായ ഷാങ്ഹായിൽ ഭാഗിക ലോക്ഡൗൺ ഏർപ്പെടുത്തും. കോവിഡ് കാലത്തിലെ ഏറ്റവും വലിയ രോഗവ്യാപനമാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നതെന്ന് അധികൃതർ അറിയിച്ചു. തിങ്കളാഴ്ച മുതൽ വെള്ളിയാഴ്ച വരെയാണ് ഷാങ്ഹായ് നഗരത്തിന്റെ കിഴക്കൻ പ്രദേശങ്ങളിൽ ലോക്ഡൗൺ ഏർപെടുത്തിയത്. ഏപ്രിൽ ഒന്നു മുതൽ നഗരത്തിന്റെ പടിഞ്ഞാറ് ഭാഗവും ലോക്ഡൗണിലാകും. . രാജ്യത്തെ പ്രധാന സാമ്പത്തിക കേന്ദ്രത്തിലെ നിയന്ത്രണങ്ങൾ സമ്പദ്‍വ്യവസ്ഥയെ ആകെ ബാധിച്ചേക്കാമെന്ന ആശങ്കയുള്ളതിനാലാണു സമ്പൂർണ ലോക്ഡൗണിൽനിന്ന് അധികൃതർ വിട്ടുനിൽക്കുന്നത്.

രാജ്യാന്തര വിമാനത്താവളം ഉൾപെടുന്ന പുഡോങ് ജില്ല തിങ്കളാഴ്ച മുതൽ ഏപ്രിൽ ഒന്നുവരെ അടച്ചിടും. നിയന്ത്രണങ്ങളുള്ള ദിവസങ്ങളിൽ ബസുകളും ടാക്സികളും സർവീസ് നടത്തില്ല. അതേസമയം വിമാന, ട്രെയിൻ ഗതാഗത നിയന്ത്രണങ്ങളെക്കുറിച്ചു പരാമർശിച്ചിട്ടില്ല.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp

Kerala News

More Posts

error: Content is protected !!