വിശുദ്ധ റമദാൻ മാസത്തിൽ ഷാർജയിലെ ഭക്ഷണശാലകൾക്ക് പുറത്ത് ഇഫ്താർ ലഘുഭക്ഷണങ്ങൾ പ്രദർശിപ്പിക്കാമെന്ന് മുനിസിപ്പാലിറ്റി ഇന്ന് തിങ്കളാഴ്ച പ്രഖ്യാപിച്ചു. എന്നാൽ അസർ നമസ്കാരത്തിന് ശേഷം സ്നാക്ക്സ് പ്രദർശിപ്പിക്കുന്നതിന് റെസ്റ്റോറന്റുകൾ, കഫറ്റീരിയകൾ, ബേക്കറികൾ എന്നിവയ്ക്ക് ഷാർജ മുനിസിപ്പാലിറ്റിയുടെ അനുമതി ആവശ്യമാണ്.
വിശുദ്ധ മാസത്തിൽ യുഎഇയിലുടനീളം ഇതൊരു സാധാരണ കാഴ്ചയാണെന്നിരിക്കെ ഈ സമ്പ്രദായം കോവിഡ് സുരക്ഷാ നടപടിയെന്ന നിലയിൽ 2021 ലും 2020 ലും ഷാർജയിൽ നിരോധിച്ചിരുന്നു.
ഇഫ്താർ ലഘുഭക്ഷണങ്ങൾ പ്രദർശിപ്പിക്കുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ താഴെ പറയുന്ന പ്രകാരമാണ്.
- ലഘുഭക്ഷണങ്ങൾ ഭക്ഷണശാലകൾക്ക് മുന്നിൽ ഒരു നടപ്പാതയിൽ പ്രദർശിപ്പിച്ചിക്കാം, പക്ഷെ അത് ഒരു മണൽ പ്രദേശമായിരിക്കരുത്.
- എയർടൈറ്റ് ഗ്ലാസ് കാബിനിലാണ് ഭക്ഷണങ്ങൾ പ്രദർശിപ്പിക്കേണ്ടത്.
- സ്റ്റെയിൻലെസ്സ് സ്റ്റീൽ പാത്രങ്ങളിലായിരിക്കണം ഭക്ഷണങ്ങൾ.
- ഭക്ഷണങ്ങൾ അലുമിനിയം ഫോയിൽ അല്ലെങ്കിൽ ഫുഡ് ഗ്രേഡ് പ്ലാസ്റ്റിക് കൊണ്ട് മൂടിയിരിക്കണം.