ഒഴിഞ്ഞ പ്ലാസ്റ്റിക് കുപ്പികൾ നൽകിയാൽ ബസിൽ സൗജന്യ യാത്ര ചെയ്യാം; പുതിയ സംരംഭവുമായി അബുദാബി

അബുദാബിയിലെ മുനിസിപ്പാലിറ്റി ആന്റ് ട്രാൻസ്‌പോർട്ട് ഡിപ്പാർട്ട്‌മെന്റിന്റെ ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെന്റർ (ITC) പൊതുഗതാഗത യാത്രക്കാർക്ക് ഓരോ തവണയും ഒഴിഞ്ഞ പ്ലാസ്റ്റിക് കുപ്പികൾ നൽകുമ്പോൾ പോയിന്റുകൾ നേടി പൊതു ബസുകളിൽ സൗജന്യ ട്രിപ്പുകൾ നേടുന്നതിന് പ്രോത്സാഹിപ്പിക്കുന്ന ഒരു സംരംഭം ആരംഭിച്ചു.

ഒഴിഞ്ഞ പ്ലാസ്റ്റിക് ബോട്ടിലുകൾ പിന്നീട് ബസിന്റ് ചാർജ് അടയ്ക്കുന്നതിന് വേണ്ടി ഉപയോ​ഗിക്കും. ആദ്യ​ഘട്ടത്തിൽ, അബുദാബിയിലെ ബസ് സ്റ്റേഷനുകളിൽ പ്ലാസ്റ്റിക് നിക്ഷേപ യന്ത്രങ്ങൾ സ്ഥാപിക്കും. കൂടുതല്‍ പോയിന്റുകൾ നേടുന്നതിനായി യാത്രക്കാർക്ക് ഈ യന്ത്രങ്ങള്‍ ഉപയോഗിക്കാവുന്നതാണ്. ഒഴിഞ്ഞ പ്ലാസ്റ്റിക് കുപ്പികളുടെ കൈമാറ്റത്തിനും ഇത് യാത്രക്കാരെ സഹായിക്കും. ഇനിപ്പറയുന്ന രീതിയിലാണ് പോയിന്ർറുകള്‍ കണക്കാക്കുന്നത്, ഓരോ ചെറിയ കുപ്പിക്കും (600 മില്ലി അല്ലെങ്കിൽ അതിൽ കുറവ്) 1 പോയിന്റ് ലഭിക്കും, അതേസമയം വലിയ കുപ്പികൾ അല്ലെങ്കിൽ 600 മില്ലിയിൽ കൂടുതലുള്ള കുപ്പികൾക്ക് 2 പോയിന്റ് ലഭിക്കും. ഇത് പത്ത് പോയിന്‍റായാല്‍ ഒരു ദിർഹത്തിന് തുല്യമാകും.

അബുദാബിയിലെ പരിസ്ഥിതി ഏജൻസിയും അബുദാബി വേസ്റ്റ് മാനേജ്മെന്റ് സെന്ററായ തദ്വീർ, ഡിഗ്രേഡ് എന്നിവയുടെ സഹകരണത്തോടെയാണ് ഈ പദ്ധതി ആരംഭിച്ചത്. യാത്രക്കാർക്ക് ലഭിച്ച പോയിന്റുകൾ സമാഹരിച്ച് ഐടിസി ഓട്ടോമേറ്റഡ് പേയ്‌മെന്റ് സംവിധാനമായ “ഹാഫിലാറ്റ്” എന്ന വ്യക്തിഗത ബസ് കാർഡിലേക്ക് മാറ്റാം. യാത്രയ്‌ക്ക് ആവശ്യമായ നിരക്ക്, കാർഡുപയോ​ഗിച്ച് ബസുകളിലേക്ക് പ്രവേശിക്കുന്ന ഭാ​ഗത്തും പുറത്തേക്ക് കടക്കുന്ന ഭാ​ഗത്തും സ്ഥാപിച്ചിട്ടുളള താരിഫ് മെഷീനുകൾ വഴി അടയ്ക്കാവുന്നതാണ്.

https://twitter.com/ITCAbuDhabi/status/1508390281011421189?cxt=HHwWioCzpYC-8O4pAAAA

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp

Kerala News

More Posts

error: Content is protected !!