എക്സ്പോ 2020 ദുബായ് എന്ന മെഗാ മേളയുടെ വാതിലുകൾ അടയ്ക്കാൻ ഇനി 2 ദിനങ്ങൾ മാത്രം ബാക്കി നിൽക്കെ എക്സ്പോയിൽ എത്തിയ സന്ദർശകരുടെ എണ്ണം 2.29 കോടി ( 22,937,830 ) കടന്നതായി സംഘാടകർ അറിയിച്ചു.
എക്സ്പോ 2020 ദുബായ് കഴിഞ്ഞ വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ മാത്രം 10 ലക്ഷം അതിഥികളെ സ്വീകരിച്ചു. 2015-ൽ ബ്യൂറോ ഇന്റർനാഷണൽ ഡെസ് എക്സ്പോസിഷൻസ് (BIE) അംഗരാജ്യങ്ങൾ ഔദ്യോഗികമായി അംഗീകരിച്ച രജിസ്ട്രേഷൻ ഡോസിയറിൽ 22.9 ദശലക്ഷത്തിനും 25.4 ദശലക്ഷത്തിനും ഇടയിൽ സന്ദർശനങ്ങൾ ആകർഷിക്കാനുള്ള പ്രതിജ്ഞാബദ്ധത ഈ മേഖലയിലെ ആദ്യത്തെ വേൾഡ് എക്സ്പോ ആഗോള കോവിഡ് -19 പാൻഡെമിക്കിന്റെ പശ്ചാത്തലത്തിലും ശ്രദ്ധേയമായ നേട്ടം നിറവേറ്റി എന്നാണ് ഇതിനർത്ഥം.
വെടിക്കെട്ടുകൾ , എയർ ഷോകൾ, ലോകോത്തര പ്രകടനം നടത്തുന്നവർ എന്നിവരടങ്ങുന്ന അവിസ്മരണീയമായ സമാപന ചടങ്ങ് വാഗ്ദ്ധാനം ചെയ്യുന്നതുൾപ്പെടെ, ലോക മേളയുടെ സമാപന പ്രവർത്തനത്തിന്റെയും വിനോദത്തിന്റെയും ഭാഗമാകാൻ ശേഷിക്കുന്ന 2 ദിവസങ്ങളിൽ കൂടുതൽ പേർ കൂടി സൈറ്റിലേക്ക് ഒഴുകിയെത്തുമെന്ന് പ്രതീക്ഷിക്കുന്നത്