യു എ ഇയിൽ ഇന്ന് രാത്രിയിലും നാളെ വ്യാഴാഴ്ച രാവിലെയും ഹ്യുമിഡിറ്റിക്ക് സാധ്യതയുണ്ടെന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (NCM) അറിയിച്ചു. ചില തീരപ്രദേശങ്ങളിലും ആന്തരിക പ്രദേശങ്ങളിലും മൂടൽമഞ്ഞും രൂപപ്പെടും.
ഇന്ന് ബുധനാഴ്ച പുലർച്ചെ മൂടൽമഞ്ഞ് അലർട്ട് ഉള്ളതിനാൽ വാഹനമോടിക്കുന്നവരോട് എല്ലാ മുൻകരുതലുകളും സ്വീകരിക്കാനും ട്രാഫിക് നിയമങ്ങൾ പാലിക്കാനും നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി അഭ്യർത്ഥിച്ചിരുന്നു.
ഇന്നത്തെ പൊതു പ്രവചനം പൊതുവെ നല്ലതും പകൽ സമയത്ത് ചില പ്രദേശങ്ങളിൽ ചിലപ്പോൾ ഭാഗികമായി മേഘാവൃതവുമായിരിക്കുമെന്നും താപനില ക്രമേണ വർദ്ധിക്കുമെന്നുമാണ്.