റഷ്യൻ വിദേശകാര്യ മന്ത്രി നാളെ ഇന്ത്യയിലെത്തും ; യുക്രൈന് നേരെ റഷ്യന്‍ ആക്രമണം ആരംഭിച്ചതിനുശേഷമുള്ള നിര്‍ണായക കൂടിക്കാഴ്ച

Russian Foreign Minister to visit India tomorrow The crucial meeting after the start of the Russian invasion of Ukraine

റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജിയോ ലാവ്‌റോവ് രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി ഇന്ത്യയില്‍ എത്തുമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം. ഫെബ്രുവരി 24 ന് യുക്രൈന് നേരെ റഷ്യന്‍ ആക്രമണം ആരംഭിച്ചതിനുശേഷമുള്ള നിര്‍ണായക കൂടിക്കാഴ്ചയാണിത്. ഈ മാസം 31, ഏപ്രില്‍ 1 തീയതികളിലാണ് റഷ്യന്‍ വിദേശകാര്യ മന്ത്രിയുടെ സന്ദര്‍ശനം.

ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയുടെ സന്ദര്‍ശനത്തിന് ദിവസങ്ങള്‍ക്ക് ശേഷമാണ് ലാവ്‌റോവ് ഇന്ത്യയില്‍ എത്തുന്നത്. ഏപ്രില്‍ 1ന് വിദേശകാര്യമന്ത്രി എസ് ജയശങ്കറുമായി ലാവ്റോവ് കൂടിക്കാഴ്ച നടത്തും. അധിനിവേശം ആരംഭിച്ചതിന് ശേഷം പാശ്ചാത്യരാജ്യങ്ങളില്‍ നിന്നുള്ള സമ്മര്‍ദങ്ങള്‍ ശക്തമായിരുന്നിട്ടും റഷ്യന്‍ അധിനിവേശത്തെ അപലപിക്കാത്ത രാജ്യങ്ങളായിരുന്നു ഇന്ത്യയും ചൈനയും

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!