Search
Close this search box.

ദുബായ് എക്സ്പോ 2020 യ്ക്ക് ഇന്ന് തിരശ്ശീല വീഴും : സമാപന ആഘോഷ ചടങ്ങുകൾ നാളെ പുലരുവോളം.

The curtain will fall on Dubai Expo 2020 today: the closing ceremonies will continue until tomorrow morning.

കഴിഞ്ഞ ഒക്ടോബറിൽ 182 ദിവസം മുമ്പ് ഉദ്ഘാടന ചടങ്ങ് നടന്ന അതേ വേദിയായ സെൻട്രൽ അൽ വാസൽ പ്ലാസയിൽ ഇന്ന് 2022 മാർച്ച് 31 ന് സമാപന ചടങ്ങോടെ എക്‌സ്‌പോ 2020 ദുബായ്‌ക്ക് തിരശ്ശീല വീഴും.

വൈകുന്നേരം 7 മണിക്ക് 182 ദിവസംമുമ്പ് എക്സ്‌പോ ഉദ്ഘാടനച്ചടങ്ങിൽ അവതരണം നടത്തിയ കുട്ടിയുടെ ഈ കാലയളവിലെ യാത്രകൾ വിശദമാക്കുന്ന പരിപാടിയോടെയാണ് ആഘോഷങ്ങൾക്ക് തുടക്കമാകുക. ദുബായ്‌മെട്രോ നാളെ വെളുക്കും വരെ ഇടതടവില്ലാതെ സർവീസ് നടത്തും.

അൽവാസൽ പ്ലാസയിൽ വൈകീട്ടോടെ തുടങ്ങുന്ന ആഘോഷം യുഎഇ.യുടെ ചരിത്രത്തിൽ ഇന്നുവരെ ഉണ്ടായതിൽ വെച്ചേറ്റവും മികച്ചതാകും. സംഗീതലോകത്തെ താരങ്ങളായ ക്രിസ്റ്റീന അഗ്യുലേര, നോറ ജോൺസ്, യോയോ മാ എന്നിവരുടെ അവതരണങ്ങൾ സമാപനം ആകർഷകമാക്കും. സന്ധ്യയ്ക്കും രാത്രി 12നും പുലർച്ചെ 3നും കരിമരുന്നു പ്രയോഗവും ലേസർ ഷോയുമുണ്ടാകും.തിരക്കു കുറയ്ക്കാനും സുരക്ഷിതത്വം ഉറപ്പാക്കാനും പാതകൾ, പാർക്കിങ്ങുകൾ, വേദികൾ എന്നിവിടങ്ങളിൽ വിപുല ക്രമീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്.

പ്രധാന സ്റ്റേജുകൾ, ഫെസ്റ്റിവൽ ഗാർഡൻ, വിവിധ രാജ്യങ്ങളുടെ പവിലിയനുകൾ എന്നിവിടങ്ങളിൽ ആഘോഷപരിപാടികൾ നടക്കും. ജൂബിലി സ്റ്റേജിലും മില്ലേനിയം ആംഫി തിയേറ്ററിലും പുലരുവോളം നൃത്തസംഗീതപരിപാടികൾ അരങ്ങേറും.

സമാപന ചടങ്ങ് അവിസ്മരണീയമാക്കാൻ വെടിക്കെട്ടുകൾ, എയർ ഷോകൾ, ലോകോത്തര കലാകാരന്മാരുടെ പ്രകടനങ്ങൾ എന്നിവയുണ്ടായിരിക്കും. ആറു മാസത്തെ ഏറ്റവും തിരക്കേറിയ വാരാന്ത്യദിനമായ കഴിഞ്ഞദിവസം ആകെ സന്ദർശനങ്ങളുടെ എണ്ണം 22,937,830 ആണ്. ഇതുവഴി 22.9 ദശലക്ഷത്തിനും 25.4 ദശലക്ഷത്തിനും ഇടയിൽ സന്ദർശനങ്ങൾ രേഖപ്പെടുത്താനുള്ള പ്രതിജ്ഞാബദ്ധത ഗൾഫ് മേഖലയിലെ ആദ്യത്തെ വേൾഡ് എക്‌സ്‌പോ നിറവേറ്റി.

5 വർഷം കൂടുമ്പോഴാണ് എക്സ്പോയെങ്കിലും കോവിഡ് സാഹചര്യത്തിൽ ദുബായിൽ ഒരു വർഷം വൈകിയാണ് നടത്തിയത്. പക്ഷെ 2021 ൽ ആയിരുന്നു ദുബായിൽ എക്സ്പോ ആരംഭിച്ചതെങ്കിലും ദുബായ് എക്സ്പോ 2020 എന്ന പേര് മാറിയിരുന്നില്ല.

അടുത്ത എക്സ്പോയ്ക്ക് വേദിയാകുന്ന ജപ്പാനിലെ ഒസാകയിലെ സംഘാടകർക്ക് എക്സ്പോ പതാക ദുബായ് കൈമാറും. 2025 ഏപ്രിൽ 13 മുതൽ ഒക്ടോബർ 13വരെയാണ് ജപ്പാനിലെ ഒസാക എക്സ്പോ.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!