എക്‌സ്‌പോ 2020 ദുബായ് വിജയമാക്കുന്നതിനുള്ള അസാധാരണമായ സംഭാവനകൾക്ക് യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ലെഫ്. ജനറൽ ഷെയ്ഖ് സെയ്ഫ് ബിൻ സായിദ് അൽ നഹ്‌യാനെ ആദരിച്ചു.
ഷെയ്ഖ് സെയ്ഫിന്റെ ശ്രമങ്ങൾ, രാഷ്ട്രത്തെ സേവിക്കുന്നതിനുള്ള അദ്ദേഹത്തിന്റെ സമർപ്പണത്തെ പ്രതിഫലിപ്പിക്കുന്നതാണെന്നും പിന്തുടരാനുള്ള മഹത്തായ മാതൃകയെ പ്രതിനിധീകരിക്കുന്നുവെന്നും ഷെയ്ഖ് മുഹമ്മദ് ഊന്നിപ്പറഞ്ഞു.
യുഎഇയുടെ നാഗരികത, വളർച്ച, വികസനം എന്നിവ പ്രതിഫലിപ്പിക്കുന്ന എക്‌സ്‌പോ 2020 ദുബായുടെ അസാധാരണ വിജയത്തിൽ ദുബായ് ഭരണാധികാരി അഭിമാനം പ്രകടിപ്പിച്ചു. ഷെയ്ഖ് ഹംദാൻ, ഷെയ്ഖ് മക്തൂം എന്നിവരും ആദരിക്കൽ ചടങ്ങിൽ പങ്കെടുത്തിരുന്നു.