നരേന്ദ്ര മോദിക്ക് സമ്മതമെങ്കിൽ സ്വാഗതം ചെയ്യും : യുദ്ധം അവസാനിപ്പിക്കാന്‍ ഇന്ത്യ മധ്യസ്ഥത വഹിക്കണമെന്ന് വീണ്ടും ആവശ്യപ്പെട്ട് യുക്രൈന്‍.

Ukraine Foreign Minister Dmytro Kuleba Exclusive With Ndtv On Ukraine Russia War – Will welcome if PM Modi considers mediation

യുദ്ധം അവസാനിപ്പിക്കാന്‍ ഇന്ത്യ ഇടപെടണമെന്ന് വീണ്ടും ആവശ്യപ്പെട്ട് യുക്രൈന്‍ അഭ്യർത്ഥിച്ചു . പ്രധാനമന്ത്രി നരേന്ദ്ര മോദി മധ്യസ്ഥത വഹിക്കാന്‍ തയ്യാറാണെങ്കില്‍, അദ്ദേഹത്തിന്റെ ശ്രമങ്ങളെ സ്വാഗതം ചെയ്യുമെന്ന് യുക്രൈന്‍ വിദേശകാര്യ മന്ത്രി ദിമിത്രോ കുലേബ പറഞ്ഞു. ഇരുരാജ്യങ്ങളും തമ്മിലുള്ള മധ്യസ്ഥ ചര്‍ച്ചകള്‍ക്ക് ഇന്ത്യയെ ഉള്‍പ്പെടുത്തുന്നതിനെപ്പറ്റി ആരാഞ്ഞപ്പോഴായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

റഷ്യയുമായി ഇന്ത്യക്കുള്ള ബന്ധം പ്രയോജനപ്പെടുത്തി യുദ്ധം അവസാനിപ്പിക്കുന്നതിനേക്കുറിച്ച് പ്രസിഡന്റ് വ്‌ളാഡിമിര്‍ പുതിനെ ബോധ്യപ്പെടുത്താന്‍ അഭ്യര്‍ഥിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ‘ റഷ്യയുടെ പ്രധാനപ്പെട്ട എല്ലാ തീരുമാനങ്ങളും പുതിനാണ് എടുക്കുന്നത്. യുദ്ധം അവസാനിപ്പിക്കാന്‍ അദ്ദേഹവുമായി നേരിട്ട് സംസാരിക്കാന്‍ സാധിക്കണം. അദ്ദേഹത്തിന് മാത്രമാണ് ഈ ഭൂമിയില്‍ യുദ്ധം വേണമെന്ന ആഗ്രഹമുള്ളത്’- കുലേബ കൂട്ടിച്ചേര്‍ത്തു.

യുക്രൈനെ ഇന്ത്യ പിന്തുണയ്ക്കും എന്നാണ് താന്‍ പ്രതീക്ഷിക്കുന്നതെന്നും കുലേബ പ്രതീക്ഷ പ്രകടിപ്പിച്ചു. ഇന്ത്യന്‍ ഉല്പന്നങ്ങളുടെ വിശ്വസനീയരായ ഉപഭോക്താവാണ് യുക്രൈന്‍. ഇന്ത്യന്‍ ഭക്ഷ്യസുരക്ഷക്ക് വലിയ സംഭാവന നല്‍കുന്നവരുമാണ് തങ്ങളെന്നും സൂര്യകാന്തി എണ്ണ, ധാന്യപ്പൊടികളടക്കമുള്ള മറ്റ് ഉല്പന്നങ്ങള്‍ അടക്കം നല്‍കുന്നതായും അദ്ദേഹം ചൂണ്ടിക്കാണിച്ചു.

ഖാര്‍ക്കീവില്‍ റഷ്യന്‍ ബോംബാക്രമണത്തില്‍ ഇന്ത്യന്‍ വിദ്യാര്‍ഥി കൊല്ലപ്പെട്ട സംഭവത്തില്‍ കുലേബ അനുശോചനം രേഖപ്പെടുത്തി. ടാങ്കറുകളും വിമാനവുമായി റഷ്യ എത്തുന്ന ദിവസം വരെ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് യുക്രൈന്‍ ഒരു അഭയ സ്ഥാനമായിരുന്നു. വിദ്യാര്‍ഥികള്‍ തിരികെ എത്തണമെന്നാണ് തങ്ങളുടെ ആഗ്രഹമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ദിവസം ഇസ്‌താംബൂളിൽ യുക്രെയ്ൻ റഷ്യയുമായി സമാധാന ചർച്ചകൾ നടത്തിയിരുന്നു. ‘സമാധാന കരാറുകൾ എഴുതാവുന്ന നിമിഷത്തിൽ നിന്ന് ഒരുപാട് അകലെയാണ്. രു രാജ്യങ്ങളും ഇരുവരുടെയും ആശയങ്ങൾ കൈമാറ്റം ചെയ്യുന്ന ഘട്ടത്തിലാണ് എത്തി നിൽക്കുന്നത്’- കുലേബ പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!