എക്സ്പോ 2020 ദുബായ് : മികച്ച പവലിയനുകൾക്കുള്ള അവാർഡുകൾ പ്രഖ്യാപിച്ചു

Expo 2020 Dubai: The awards for the best pavilions have been announced

200-ലധികം പവലിയനുകളുള്ള എക്‌സ്‌പോ 2020 ദുബായിലെ മികച്ച പവലിയനുകൾക്കുള്ള അവാർഡുകൾ പ്രഖ്യാപിച്ചു. ഇന്ന് എക്‌സ്‌പോയ്ക്ക് തിരശീല വീഴുമ്പോൾ ഇന്നലെ നടന്ന ചടങ്ങിലാണ് മികച്ച പവലിയനുകൾക്കുള്ള അവാർഡുകൾ പ്രഖ്യാപിച്ചത്. ജൂബിലി പാർക്കിൽ നടന്ന ചടങ്ങിൽ മികച്ച പവലിയനുകൾക്കുള്ള  51 സ്വർണവും വെള്ളിയും വെങ്കലവും സമ്മാനിച്ചു.

അതിശയിപ്പിക്കുന്ന ഡിസൈനുകളോ പുതുമകളോ വിനോദമോ അങ്ങനെ സന്ദർശകർക്ക് പറയാനായി ഒട്ടേറെ പവലിയനുകൾ ഉണ്ടായിരുന്നു. ഒഫീഷ്യൽ പാർടിസിപ്പന്റ് അവാർഡുകളുടെ സ്വീകർത്താക്കളെ നിർണ്ണയിച്ചത് പ്രസക്തമായ മേഖലകളിലെ ഒമ്പത് വിദഗ്ധരടങ്ങിയ ഒരു അന്താരാഷ്ട്ര ജൂറിയാണ്. 2022 ജനുവരിയിലും മാർച്ചിലും രണ്ട് സെഷനുകളിലായി എക്‌സ്‌പോ 2020 ദുബായിലെ ഓരോ അന്താരാഷ്ട്ര പവലിയനും ജൂറി സന്ദർശിച്ചു.

വാസ്തുവിദ്യയും ലാൻഡ്‌സ്‌കേപ്പും (സ്വയം നിർമ്മിച്ച പവലിയനുകൾക്ക് മാത്രം); എക്സിബിഷൻ ഡിസൈൻ, തീം വ്യാഖ്യാനം എന്നിങ്ങനെ പവലിയന്റെ വലുപ്പവും തരവും അനുസരിച്ച് വിഭാഗങ്ങളായി തരം തിരിച്ചിട്ടുണ്ട്.

അവാർഡുകളുടെ മുഴുവൻ പട്ടിക താഴെ പറയുന്നവയാണ്

വാസ്തുവിദ്യയും ലാൻഡ്സ്കേപ്പും (2,500m2-ൽ കൂടുതൽ) ഉൾപ്പെട്ട A വിഭാഗത്തിൽ സൗദി അറേബ്യ സ്വർണവും, സ്വിറ്റ്സർലൻഡ് വെള്ളിയും, ചൈന വെങ്കലവും നേടി.

വാസ്തുവിദ്യയും ലാൻഡ്സ്കേപ്പും (between 1,750m2 and 2,500m2) ഉൾപ്പെട്ട B വിഭാഗത്തിൽ നെതർലൻഡ്‌സ് സ്വർണവും, ഓസ്ട്രിയ വെള്ളിയും, ഗൾഫ് സഹകരണ കൗൺസിൽ വെങ്കലവും നേടി.

വാസ്തുവിദ്യയും ലാൻഡ്സ്കേപ്പും (smaller than 1,750m2) ഉൾപ്പെട്ട C വിഭാഗത്തിൽ സിംഗപ്പൂർ സ്വർണവും, ഫിൻലൻഡ് വെള്ളിയും, ഖത്തർ വെങ്കലവും നേടി.

എക്സിബിഷൻ ഡിസൈൻ A വിഭാഗത്തിൽ : ജപ്പാൻ സ്വർണവും, പാകിസ്ഥാൻ വെള്ളിയും നേടി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!