ലോകത്തിലെ ഏറ്റവും വലിയ ഷോ എക്‌സ്‌പോ 2020 ദുബായിക്ക് ഇന്ന് തിരശ്ശീല വീഴുമ്പോള്‍ അവസാന ദിനത്തിൽ അവസാനത്തെ സ്റ്റാമ്പ് പതിക്കാനായി സന്ദർശകർ നേരത്തെ ക്യൂവിലാണ്. യുഎഇയിലെ താമസക്കാരുടെ ജീവിതത്തിന്റെ ഭാഗമായി മാറിയ ആറ് മാസത്തെ മെഗാ ഇവന്റിന്റെ വിവിധ രാജ്യങ്ങളിലെ പവലിയനുകളുടെ അവസാന കാഴ്ച്ച കാണാൻ രാവിലെ 10 മണി മുതൽ തന്നെ സന്ദർശകർ ക്യൂ നിൽക്കാൻ തുടങ്ങിയിട്ടുണ്ട്.
ഇന്ന് സമാപിക്കുന്ന ലോക മേളയുടെ കവാടങ്ങളിലൂടെ നടക്കുമ്പോൾ “എക്‌സ്‌പോയിലേക്ക് സ്വാഗതം” എന്ന സല്യൂട്ട് സന്ദർശകർ ഇന്ന് അവസാനമായി ലഭിച്ചുകഴിഞ്ഞാൽ എക്സ്പോയിൽ നിന്നും ലഭിക്കുന്ന പാസ്സ്പോർട്ടിൽ സന്ദർശകർക്ക് അവസാനത്തെ THANK YOU FOR THE MEMORIES എന്ന വാചകത്തോടെയുള്ള എക്സ്ക്ലൂസീവ് എക്സ്പോ 2020 ദുബായ് ക്ലോസിംഗ് സ്റ്റാമ്പും ലഭിക്കും.
വോളണ്ടിയർമാർ, സെക്യൂരിറ്റി ഗാർഡുകൾ, സ്റ്റാഫ് അംഗങ്ങൾ എന്നിവരിൽ പലരും സങ്കടവും വിരഹവും പങ്കുവെക്കുകയാണ്. സന്ദർശകരിൽ പലരും എക്‌സ്‌പോ 2020 വിടപറയുന്നത് ഭയങ്കരമായി തോന്നുന്നുവെന്നും എല്ലാ ദിവസവും പുതിയ എന്തെങ്കിലും ഉണ്ടായിരുന്നു. ഞങ്ങൾ ഒരുപാട് പഠിക്കുകയും ലോകമെമ്പാടുമുള്ള ആളുകളെ കണ്ടുമുട്ടുകയും ചെയ്തു. ഈ പരിപാടിയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും പറയുന്നു.
തീമാറ്റിക് പവലിയനുകളും കുടുംബവും ( Thematic Pavilions and the Family ), Concourses – Majlis കോൺകോഴ്സ് – മജ്ലിസ്, എക്സ്പോ എക്സ്പ്ലോറർ സ്റ്റേഷനുകൾ (Expo explorer stations ), സന്ദർശക കേന്ദ്രങ്ങൾ ( Visitor Centres) എന്നിവിടങ്ങളിലാണ് എക്സ്പോ 2020 ദുബായ് ക്ലോസിംഗ് സ്റ്റാമ്പ് ലഭിക്കുക.